Traders Evacuating ദുബായ്: ജീവിതം വഴിമുട്ടിക്കുന്ന തീരുമാനവുമായി ദുബായ്. ചെറുകിട കച്ചവടക്കാരെ ഒഴിപ്പിച്ചുകൊണ്ടാണ് ദുബായിലെ സംരംഭകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെയാണ് ഒഴിപ്പിക്കുന്നത്. മാളിനുള്ളില്‍ സ്ഥാപിച്ച സ്റ്റാളുകള്‍ അവിടെനിന്ന് മാറ്റാന്‍ സ്വദേശി സംരംഭകര്‍ക്ക് നിര്‍ദേശം ലഭിച്ചു. ഇതിനുപിന്നാലെ മാൾ മാനേജ്മെന്‍റിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംരംഭകർ ആവശ്യപ്പെട്ടു. ഇതോടെ നിരവധി പേരുടെ ജോലി നഷ്ടപ്പെടും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഓരോ കച്ചവടക്കാരുടെയും കരാർ അവസാനിക്കുന്നതോടെ കിയോസ്കുകൾ നീക്കേണ്ടി വരും. പെർഫ്യൂം, വാച്ച്, സൗന്ദര്യവർധകവസ്തുക്കൾ എന്നിവയുടെ ഒട്ടേറെ കിയോസ്ക്കുകൾ ഇവിടെയുണ്ട്. കടകൾ ചെറുതാണെങ്കിലും അവ ഒഴിവാക്കുന്നതോടെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും ചെയ്യും. ചെറിയ കടകള്‍ മാത്രമല്ല, ഉത്പന്നങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസുകൾക്കും പൂട്ടണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുുണ്ട്. ഒഴിപ്പിക്കുന്ന സ്റ്റാളുകൾക്കു നഷ്ടപരിഹാരം സംബന്ധിച്ച് നോട്ടീസിൽ പരാമർശിച്ചിട്ടില്ല.
Home
dubai
Traders Evacuating: ജീവിതം വഴിമുട്ടിക്കുന്ന തീരുമാനം, ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; യുഎഇയില്‍ സംരംഭകര്‍ക്ക് തിരിച്ചടി