Posted By saritha Posted On

Dubai 50 Areas Traffic Upgraded: യാത്ര സുഗമമാകും; യുഎഇയിലെ 50 മേഖലകളിൽ കൂടി ഗതാഗതപരിഷ്കാരം

Dubai 50 Areas Traffic Upgraded ദുബായ്: യുഎഇയിലെ 50 മേഖലകളില്‍ കൂടി ഗതാഗതം പരിഷ്കരിക്കുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനുമാണ് ദുബായ് ആര്‍ടിഎ ഗതാഗതപരിഷ്കാരം നടപ്പാക്കി. ഇതുവഴി 60 ശതമാനം വരെ യാത്രാസമയം ലാഭിക്കാൻ കഴിയും. പല മേഖലകളിലും റോഡുകളുടെ ശേഷി 20 ശതമാനം വരെ വർധിച്ചിട്ടുണ്ട്. ബെയ്റൂട്ട് സ്ട്രീറ്റിൽ റോഡിനു വീതി കൂട്ടുകയും അൽ ഖവനീജ് സ്ട്രീറ്റിനും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിനും ഇടയിലെ ഇന്‍റർസെക്‌ഷൻ മെച്ചപ്പെടുത്തുകയും അൽ റെബാത്ത് സ്ട്രീറ്റിൽനിന്ന് ബിസിനസ് ബേ ക്രോസിങ്ങിൽ ഒരു ലെയ്ൻ കൂടി കൂട്ടിച്ചേർക്കുകയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് അൽ റെബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിന്‍റെ വീതി കൂട്ടുകയും ചെയ്താണ് ഗതാഗത പരിഷ്കരണം നടപ്പാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv അൽഖെയിൽ റോഡിനെ മെയ്ദാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കാൻ പുതിയ റോഡ് നിർമിച്ചു. അൽ റെബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിൽ 600 മീറ്റർ നീളം കൂട്ടുകയും രണ്ട് ലെയ്ൻ ആയിരുന്നത് മൂന്നാക്കുകയും ചെയ്തതോടെ മണിക്കൂറിൽ റോഡിലൂടെ 4500 വാഹനം കടന്നുപോകാനാകും. 10 മിനിറ്റ് യാത്ര നാലാായി കുറഞ്ഞു. നാദ് അൽ ഷെബയിലെ തിരക്ക് കുറയ്ക്കാൻ മെയ്ദാൻ സ്ട്രീറ്റിൽനിന്ന് പുതിയ എൻട്രിയും എക്സിറ്റും നിർമിക്കുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *