Best Months to Book UAE Flights Tickets ദുബായ്: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാം. എന്നാല്‍, എല്ലായ്പ്പോഴും ഈ അവസരം ലഭിച്ചെന്ന് വരില്ല. ഈ മാസം (ഫെബ്രുവരി) പകുതിയോടെയാണ് ടിക്കറ്റ് നിരക്ക് കുറവില്‍ യാത്ര ചെയ്യാനാകുക. ഒരാള്‍ക്ക് ദുബായില്‍നിന്ന് കൊച്ചിയിലെത്തി മാര്‍ച്ച് 15 ഓടെ തിരികെവരാന്‍ ശരാശരി 700 ദിര്‍ഹം മതി. നാലംഗ കുടുംബത്തോടൊപ്പമാണ് യാത്രയെങ്കിൽ 2,800 ദിർഹത്തിന് ടിക്കറ്റ് കിട്ടും. അതേസമയം, ഇതേ റൂട്ടില്‍ മാര്‍ച്ച് മാസം പോയി ഏപ്രിലില്‍ തിരികെവരാന്‍ ഇരട്ടി തുകയാകും. യുഎഇയിൽ വേനൽ അവധിക്കാലമായ ജൂലൈയിൽ പോയി ഓഗസ്റ്റ് അവസാനത്തോടെ തിരികെവരാൻ വിമാനക്കമ്പനികള്‍ നാലിരട്ടി ഈടാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകുകയും ആവശ്യക്കാരുടെ എണ്ണം കൂടുകയും ചെയ്താൽ നിരക്ക് അഞ്ചും പത്തും ഇരട്ടിയായി വർധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെ.ജി മുതൽ 9 വരെയുള്ള കുട്ടികൾക്ക് മാർച്ചിലെ വാർഷിക പരീക്ഷ കഴിഞ്ഞ് മൂന്നാഴ്ചത്തെ അവധി ഉള്ളതിനാല്‍ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കൂടുമെന്ന് മുൻകൂട്ടി കണ്ടാണ് ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയായി എയർലൈനുകൾ കൂട്ടിയിരിക്കുന്നത്. മാർച്ച് 15ന് നാട്ടിൽ പോയി ഏപ്രിൽ അഞ്ചിന് തിരികെവരാൻ ഒരാൾക്ക് 1,300 ദിർഹവും നാലംഗ കുടുംബത്തിന് 5,200 ദിർഹവുമായി കൂടും (ഫെബ്രുവരി 8 ന് ബുക്ക് ചെയ്തപ്പോഴുള്ള നിരക്ക്).
Home
living in uae
Best Months to Book UAE Flights Tickets: യുഎഇയില്‍നിന്ന് നാട്ടിലേക്ക് കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാം, വൈകിക്കല്ലേ; വിമാനടിക്കറ്റ് നിരക്ക് നാലിരട്ടിയാകും