Posted By saritha Posted On

Water Electricity Bill of Expats: യുഎഇയിലെ ഈ എമിറേറ്റില്‍ ഉള്ളവര്‍ക്ക് ‘കുടുംബ ബജറ്റ്’ അവതാളത്തിലാകും; പ്രവാസികളുടെ ജല, വൈദ്യുതനിരക്ക് വര്‍ധിപ്പിച്ചു

Water Electricity Bill of Expats ഷാര്‍ജ: ഷാര്‍ജയിലെ പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി പുതിയ തീരുമാനം. കുടുംബബജറ്റ് അവതാളത്തിലാകുന്ന പുതിയ തീരുമാനത്തില്‍ പ്രവാസികളുടെ ജല, വൈദ്യുത (സേവ) ബില്‍ വര്‍ധിക്കും. സ്വദേശികള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കില്ല. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് ഏര്‍പ്പെടുത്തും. മലിനജല ചാർജ് (സീവേജ്) ഏർപ്പെടുത്താൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചതോടെയാണ് നിരക്ക് വർധിക്കുന്നത്. ഒരു ഗാലന്‍ വെള്ളം ഉപയോഗിക്കുന്നവര്‍ 1.5 ഫില്‍സ് സീവേജ് ചാര്‍ജ് നല്‍കേണ്ടതാണ്. ദുബായ്, അബുദാബി തുടങ്ങി മറ്റു എമിറേറ്റുകളിൽ ഈ ഫീസ് നിലവിലുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. താരതമ്യേന കുറഞ്ഞ വാടകയും ജലവൈദ്യുതി, പാചകവാതക നിരക്കിലെ കുറവുമായിരുന്നു ഷാർജയുടെ ആകർഷണം. അതിനാല്‍ ദുബായിൽ ജോലി ചെയ്യുന്ന പലരും ഷാർജയിലാണ് താമസിക്കുന്നത്. ദിവസേന മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപെട്ടാണ് ഷാര്‍ജയില്‍നിന്ന് ദുബായിലും തിരിച്ചും എത്തുന്നതെങ്കിലും ജല, വൈദ്യുതി നിരക്കും വാടകയും വർധിക്കുന്നതോടെ വന്‍ തിരിച്ചടിയാണ് പ്രവാസികള്‍ക്ക് കിട്ടിയിരിക്കുന്നത്. നേരിയ വർധനയാണെങ്കിൽ പോലും കുറഞ്ഞ വരുമാനക്കാരാരുടെ കുടുംബബജറ്റിനെ തന്നെ അവതാളത്തിലാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *