
ദിവസവും 700 കിമീ സഞ്ചരിക്കും, അതും വിമാനത്തില്‍; ഇതാണ് ലാഭകരമെന്ന് ഇന്ത്യന്‍ വംശജ
മലേഷ്യയിലുള്ള ഇന്ത്യന്‍ വംശജയായ റേച്ചല്‍ കൗര്‍ ദിവസവും യാത്ര ചെയ്യുന്നത് വിമാനത്തിലാണ്. ജോലിയ്ക്ക് പോകാന്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ആകാശമാര്‍ഗമാണ് ഇവരുടെ യാത്ര. തന്‍റെ മക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് റേച്ചല്‍ യാത്രയ്ക്ക് ദിവസവും വിമാനം തെരഞ്ഞെടുക്കുന്നത്. മലേഷ്യയിലെ വിമാന കമ്പനിയായ എയർ ഏഷ്യയിലെ ഫിനാൻസ് ഓപ്പറേഷൻസിൽ അസിസ്റ്റന്‍റ് മാനേജറാണ് ഇവർ. തന്‍റെ ദിവസേനയുള്ള ദീർഘദൂര യാത്ര അത്ര ബുദ്ധിമുട്ടേറിയതല്ലെന്നും താരതമ്യേന ചെലവ് കുറവാണെന്നും ഇവര്‍ അഭിമുഖത്തിൽ പങ്കുവെച്ചു. ആദ്യകാലങ്ങളിൽ കൗർ ക്വലാംപൂരിലെ ഓഫിസിന് സമീപം വീട് വാടകക്ക് എടുത്താണ് കഴിഞ്ഞിരുന്നതിനാല്‍ അന്നെല്ലാം ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് സ്വന്തം നാടായ മലേഷ്യയിലെ മറ്റൊരു സംസ്ഥാനമായ പെനാൻങ്ങിലേക്ക് പോയിരുന്നത്. ഇതിനാൽ തന്നെ ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഇതോടെയാണ് ദിവസവും വിമാനത്തിൽ പോയിവരാനുള്ള തീരുമാനമെടുത്തത്. ഇത്തരത്തില്‍ 2024 മുതല്‍ റേച്ചല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നു. ദിവസവും അതിരാവിലെ നാല് മണിക്കാണ് റേച്ചല്‍ ഉണരുക. അഞ്ച് മണിക്ക് വീട്ടിൽനിന്ന് കാറിൽ പെനാൻങ് എയർപോർട്ടിലെത്തും. 6.30നാണ് ക്വലാലംപൂരിലേക്കുള്ള വിമാനം. വിമാനമിറങ്ങി 10 മിനിറ്റ് നടന്ന് 7.45ഓടെ ഓഫിസിലെത്തും. ജോലി കഴിഞ്ഞ് രാത്രി എട്ട് മണിയോടെയാണ് വീട്ടിൽ മടങ്ങിയെത്തുക. ഏകദേശം 700 കിലോമീറ്ററാണ് ഈ രീതിയിൽ അവർ ദിനേന സഞ്ചരിക്കുന്നത്. ചെലവും കുറവാണ്. മുന്‍പ് ക്വലാംപൂരിലെ താമസത്തിന് മാത്രം പ്രതിമാസം 474 ഡോളർ (ഏകദേശം 41,000 രൂപ) ചെലവായിരുന്നു. ഇപ്പോൾ യാത്രാ ചെലവിന് വരുന്നത് 314 ഡോളർ (ഏകദേശം 27,000 രൂപ) ആണെന്ന് റേച്ചല്‍ പറയുന്നു.
Comments (0)