Posted By saritha Posted On

Rail Bus: യുഎഇയില്‍ മെട്രോയും ട്രാമും എത്തിചേരാത്ത ഇടങ്ങളില്‍ ഇനി റെയില്‍ബസ് എത്തും…

Rail Bus ദുബായ്: ദുബായ് മെട്രോയും ദുബായ് ട്രാമും ഇതുവരെ എത്തിയിട്ടില്ലാത്ത ഇടങ്ങളിലേക്ക് സേവനം നൽകുകയാണ് റെയിൽബസിൻ്റെ ലക്ഷ്യമെന്ന് ആർടിഎയിലെ റെയിൽ പ്ലാനിങ് ആൻഡ് പ്രോജക്ട് ഡെവലപ്‌മെൻ്റ് വിഭാഗം ഡയറക്ടർ മാലെക് റമദാൻ മിഷ്മിഷ്. “ദുബായ് മെട്രോയുമായി ബന്ധിപ്പിക്കാത്ത കരാമ, അൽ ബർഷ അല്ലെങ്കിൽ ദെയ്‌റയുടെ ഉള്‍മേഖലകളിൽ ഒരു റെയിൽബസ് ശൃംഖല ഉണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. “റെയിൽ ബസിന് കമ്മ്യൂണിറ്റിയുടെ ഒരു പ്രത്യേക പ്രദേശത്ത് പ്രത്യേക റെയിൽ ശൃംഖല ഉണ്ടായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഇരിക്കാനും നിൽക്കാനും വിശാലമായ ഇടമുള്ള രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന റെയില്‍ബസ് അവരുടെ സമീപപ്രദേശങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റി മെട്രോയിലേക്ക് കൊണ്ടുവരുമെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു. കുറഞ്ഞ ശബ്ദത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് റെയിൽബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാല്‍ ഇത് റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിൽ പ്രത്യേകിച്ചും പ്രയോജനകരമായിരിക്കും. ശബ്ദമലിനീകരണം കുറവായതിനാലാണത്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽബസിൻ്റെ സാങ്കേതികവും സാധ്യതാപഠനവും പൂർത്തിയാക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്. ഒരു റെയിലിൻ്റെയും ബസിൻ്റെയും സവിശേഷതകൾ സംയോജിപ്പിച്ചാണ് റെയിൽബസ് എന്ന ആശയം ആർടിഎ കൊണ്ടുവന്നത്. റെയിൽ സവിശേഷതകളും ബസിൻ്റെ സൗകര്യവും ഇതിലൂടെ സംയോജിപ്പിക്കുന്നു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തെത്താൻ റെയിൽ ബസ് സഹായിക്കും. പ്രത്യേകിച്ചും ഇടുങ്ങിയ ഇടനാഴികളുള്ളതും നിലവിലുള്ള മെട്രോയ്ക്ക് ഇതുവരെ എത്തിച്ചേരാൻ കഴിയാത്തതുമായ പ്രദേശങ്ങളിലെത്താന്‍ ബസ് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായ് മെട്രോയും ട്രാമും പോലെ, സൗരോർജ്ജത്തിൽ ഓടുന്ന റെയിൽബസും ഡ്രൈവറില്ലാതെ തന്നെ പ്രവർത്തിക്കും. എന്നാൽ, ഇത് ദുബായ് മെട്രോയോ ട്രാമോ നിർമ്മിക്കുന്നതിനേക്കാൾ ചെലവ് കുറവാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *