ദുബായ്: റമദാന്‍ മാസത്തിന് മുന്നോടിയായി ദുബായ് മാളില്‍ 68 സ്റ്റോറുകളുമായി പുതിയ സെക്ഷന്‍ ആരംഭിക്കും. 65 എക്സ്ക്ലൂസീവ് ബ്രാന്‍ഡുകളും ഫുഡ് ആന്റ് ബിവറേജസ് ഔട്ട്‌ലെറ്റുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എമാര്‍ പ്രോപ്പര്‍ട്ടീസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അല്ലബ്ബര്‍ അറിയിച്ചു. ഗ്രൗണ്ട് ഫ്ലോറിലായിരിക്കും ഇത് ആരംഭിക്കുന്നത്. 2024ല്‍ ദുബായ് മാളിന്റെ വികസന പദ്ധതിക്കായി എമാര്‍സ് 1.5 ദശലക്ഷം ദര്‍ഹം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ വിപുലീകരണം. 2008 ലാണ് ദുബായ് മാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് 1000ത്തോളം ഷോപ്പുകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് മാളായ ദുബായ് മാളില്‍ കഴിഞ്ഞ വര്‍ഷം മാത്രമായി 111 ദശലക്ഷം പേരാണ് സന്ദര്‍ശകരായെത്തിയത്. തദ്ദേശീയരെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ദുബായ് മാളില്‍1200 കച്ചവട സ്ഥാപനങ്ങളുണ്ട്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv