Posted By saritha Posted On

Ticketless Paid Parking System: അറിഞ്ഞോ ! യുഎഇയിലെ പ്രമുഖ മാളില്‍ ടിക്കറ്റ് രഹിത പണമടച്ചുള്ള പാർക്കിങ് സംവിധാനം

Ticketless Paid Parking System അബുദാബി: യുഎഇയിലെ പ്രമുഖ മാളില്‍ ടിക്കറ്റ് രഹിത പണമടച്ചുള്ള പാർക്കിങ് സംവിധാനം. ദുബായിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ മാളുകളിലൊന്നായ ബുർജുമാനില്‍ ടിക്കറ്റ് രഹിത പണമടച്ചുള്ള പാർക്കിങ് സംവിധാനം ഉടൻ അവതരിപ്പിക്കും. മാൾ ഓഫ് എമിറേറ്റ്‌സിലും ദെയ്‌റ സിറ്റി സെൻ്ററിലും ടിക്കറ്റില്ലാത്തതും തടസമില്ലാത്തതുമായ പണമടച്ചുള്ള പാർക്കിങ് അടുത്തിടെ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഈ നീക്കം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv 2024 ജൂലൈയിൽ ദുബായ് മാളും ഇതേ സംവിധാനം നടപ്പാക്കിയിരുന്നു. ബുർജുമാൻ പാർക്കിങ്ങിന് നേരത്തെ മുതല്‍ പണം ഈടാക്കുന്നുണ്ടെങ്കിലും പുതിയസംവിധാനത്തിലൂടെ ടിക്കറ്റിൻ്റെ ആവശ്യം ഇല്ലാതാക്കും. പാർക്കിങ് തടസങ്ങൾ ഇപ്പോഴും നിലനിൽക്കും. വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് നമ്പറുകൾ പിടിച്ചെടുക്കാനും പാർക്കിങ് ഫീസ് കണക്കാക്കാനും പുതിയ സംവിധാനം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകളെ ആശ്രയിക്കും. ടിക്കറ്റ് രഹിത പാർക്കിങ് എപ്പോൾ ആരംഭിക്കുമെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, മാളിൻ്റെ വെബ്‌സൈറ്റിൽ ഈ സ്മാർട്ട് പാർക്കിങിന്‍റെ പ്രഖ്യാപനം നടത്തി. പുതിയ പാർക്കിങ് സംവിധാനത്തിന് പുറമേ, പാർക്കിങ് ഏരിയ നാവിഗേഷൻ മെച്ചപ്പെടുത്തുന്നതിനായി ‘ഫൈൻഡ് മൈ കാർ’ സേവനവും മറ്റ് നവീകരണങ്ങളും മാൾ പുറത്തിറക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *