
Pocso Case Verdict: വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കൈ പിടിച്ചുവലിച്ച്, ഉമ്മ തരുമോ എന്ന് ചോദിച്ചു, വഴിയിലും ശല്യം; 33കാരന് കോടതി…
Pocso Case Verdict തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും 90 ,500 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. വടക്കേക്കാട് സ്വദേശി കുന്നനെയ്യിൽ ഷെക്കീർനെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പോക്സോ ആക്റ്റിലെ വകുപ്പുകൾ പ്രകാരവും
പട്ടികജാതി അതിക്രമനിരോധന നിയമപ്രകാരവും പ്രതിയെ ശിക്ഷിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് വന്ന് കൈ പിടിച്ച് വലിച്ച് ഉമ്മ തരുമോയെന്ന് യുവാവ് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പിൻതുടർന്ന് ആക്രമിക്കാൻ വരികയും ചെയ്തതാണ് സംഭവം. ഇതേതുടർന്ന് സഹോദരൻ ഇക്കാര്യം പ്രതിയോട് ചോദിച്ച വൈരാഗ്യത്തില്‍ ഇയാൾ അതിജീവിതയുടെ വീട്ടിൽ രാത്രി വന്ന് അതിക്രമം കാട്ടിയെന്നാണ് കേസ്.
Comments (0)