ദുബൈ: മയക്കുമരുന്ന് കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്ത കേസിൽ സിറിയൻ യുവതിക്ക് ദുബൈ ക്രിമിനൽ കോടതി 10 വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും വിധിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ 15 ന് അൽ ഖിയാദ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് മയക്കുമരുന്നുമായി 37കാരിയായ യുവതി ദുബൈയിലെ മയക്കുമരുന്ന് വിരുദ്ധവിഭാഗത്തിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പരിശോധനയിൽ പ്ലാസ്റ്റിക് ബോട്ടിൽ നിറച്ച 25.29 ഗ്രാം ദ്രവ രൂപത്തിലുള്ള മെത്തഫെറ്റമിനും അഞ്ച് പ്ലാസ്റ്റിക് കവറുകളിലായി 1.26 ഗ്രാം ക്രിസ്റ്റൽ മെത്തും യുവതിയിൽനിന്ന് കണ്ടെത്തി. ഗ്ലാസ്, പ്ലാസ്റ്റിക് പൈപ്പുകൾ, ലൈറ്റർ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. യുവതിയുടെ മൂത്ര പരിശോധനയിൽ ആംഫിറ്റമിനിന്റെയും മെത്തഫെറ്റമിനിന്റെയും അംശം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ വാട്സ്ആപ് വഴിയാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് യുവതി സമ്മതിച്ചു. യു.എ.ഇയിലെ നിയമപ്രകാരം 100നും 200 ഗ്രാമിനും ഇടയിൽ മയക്കുമരുന്ന് കൈവശം വെച്ചാൽ പരമാവധി ശിക്ഷ ലഭിക്കും. ശിക്ഷ കാലാവധിക്ക് ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv