Man Stabbed Young Man Idukki നിലമ്പൂര്‍: നഗ്നതാപ്രദര്‍ശനം നടത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി രാമക്കല്‍മേട്ട് സ്വദേശിയും ഇപ്പോള്‍ മമ്പാട് നടുവക്കാട് താമസിച്ചുവരികയും ചെയ്യുന്ന പാങ്ങോട് പുത്തന്‍ വീട് ഉമ്മറിനെ (50) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴാം തീയതി (മാര്‍ച്ച് ഏഴ്) വൈകുന്നേരം ആറുമണിയോടെ മമ്പാട് മേപ്പാടത്തുവെച്ചാണ് സംഭവം നടന്നത്. പ്രതി ഉമ്മര്‍ പ്രദേശവാസികളുടെ മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയത് മേപ്പാടം സ്വദേശി ചിങ്ങംപറ്റ ശ്യാമും സുഹൃത്ത് ജിഷ്ണുവും ചോദ്യം ചെയ്തു. മദ്യലഹരിയിലായിരുന്ന ഉമ്മര്‍ പ്രകോപിതനായി കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ശ്യാമിനെ നെഞ്ചിലും വലതുകൈക്കും കുത്തിപരിക്കേല്‍പ്പിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഗുരുതരമായി പരിക്കുപറ്റിയ ശ്യാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്, ഇടുക്കിയിലും മറ്റും ഒളിവില്‍ താമസിച്ചുവരികയായിരുന്ന പ്രതിയെ ചെറുകോട് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍പ് പാലായില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തു വരുന്നതിനിടെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസ്സില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഉമ്മര്‍ 2008 ലാണ് ജയില്‍ മോചിതനായത്. പിന്നീട്, ചന്തക്കുന്ന് സ്വദേശിനിയെ വിവാഹം കഴിച്ച് മമ്പാട് താമസിച്ചുവരികയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷം നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
Home
kerala
Man Stabbed Young Man Idukki: നഗ്നതാ പ്രദര്‍ശനം ചോദ്യം ചെയ്തു, യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയി; 50കാരന് അറസ്റ്റില്‍