Malayali Died in UAE ഉമ്മുൽഖുവൈൻ: യുഎഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രണ്ട് ദിവസം മുന്‍പാണ് അജ്മാനിലെ താമസസ്ഥലത്തുവെച്ച് ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ അംഗവും വ്യവസായിയുമായ തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഷൈൻ പാലത്തിങ്കൽ വിൻസെന്റ് (45) മരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv മൃതദേഹം എംബാമിങ്ങിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയതായി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക, സെക്രട്ടറി റാഷിദ് പൊന്നാണ്ടി, സുഹൃത്ത് ഗസൽ എന്നിവർ അറിയിച്ചു. ഇന്ത്യൻ അസോസിയേഷന്റെയും അഷ്റഫ് താമരശ്ശേരിയുടേയും നേതൃത്വത്തിലാണ് എംബാമിങ് ഉൾപ്പെടെ നടപടികൾ പൂർത്തീകരിച്ചത്. ഭാര്യ ലിമയും മക്കളായ ക്രിസ്, ക്രിസ്റ്റിന എന്നിവരും നാട്ടിലാണ്.