dubai police
Posted By ashwathi Posted On

Dubai Police; യുഎഇയിൽ അനധികൃത മസാജ് കാർഡ് പ്രിന്റ് ചെയ്യുന്ന ജീവനക്കാർ അറസ്റ്റിൽ

Dubai Police യുഎഇയിൽ അനധികൃത മസാജ് കാർഡുകൾ അച്ചടിച്ചതിന് നാല് പ്രിന്റിംഗ് പ്രസ്സുകൾ അടച്ചുപൂട്ടി ദുബായ് പൊലീസ്. അറസ്റ്റ് ചെയ്ത ജീവനക്കാരുടെ ചിത്രങ്ങൾ അധികൃതർ കാണിക്കുകയും “ഈ പ്രിന്റിംഗ് പ്രസ്സുകളുമായി ബന്ധപ്പെട്ട ആർക്കും നിയമപരമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന്” അറിയിക്കുകയും ചെയ്തു. അനധികൃതമായി മലയാളം അടക്കം ഇന്ത്യൻ സിനിമാ നടിമാരുടെയും മറ്റു സ്ത്രീകളുടെയും ചിത്രങ്ങളും ഫോൺ നമ്പരും ചേർത്താണ് കാർഡുകൾ തയാറാക്കിയിരുന്നത്. മസാജ് കാർഡുകളിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടരുതെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv  അങ്ങനെ ചെയ്യുന്നത് കവർച്ചയ്ക്കും ആക്രമണത്തിനും ഇരയാക്കപ്പെടാൻ വഴിയൊരുക്കുമെന്നും മുന്നറിയിപ്പ് നൽകി. മസാജ് കാർഡുകളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീം രൂപീകരിച്ചതായി ദുബായ് പൊലീസ് പറഞ്ഞു.

‘പൊലീസ് ഐ’ ആപ്പ് ഉപയോഗിക്കുക

“പൊതുസ്ഥലങ്ങളിൽ മസാജ് സേവനങ്ങൾക്കായി പ്രൊമോഷണൽ കാർഡുകൾ വിതരണം ചെയ്യുന്നതോ പോസ്റ്റ് ചെയ്യുന്നതോ പോലുള്ള നെഗറ്റീവ് പെരുമാറ്റങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന്” ദുബായ് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്തിച്ചു. ടോൾ ഫ്രീ നമ്പറായ 901 ൽ വിളിക്കാം അല്ലെങ്കിൽ ദുബായ് പൊലീസ് ആപ്പിൽ ലഭ്യമായ ‘പോലീസ് ഐ’ സേവനം ഉപയോഗിക്കാം. “സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നതാണ് ലക്ഷ്യം,” അധികാരികൾ അടിവരയിട്ട് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *