
fishing limit in uae; മീൻപിടുത്തം, വിനോദ മത്സ്യത്തൊഴിലാളിക്ക് വൻ തുക പിഴ
fishing limit in uae യുഎഇയിൽ അനുവദനീയമായ ദൈനംദിന പരിധി കഴിഞ്ഞും മത്സ്യബന്ധനം നടത്തിയ വിനോദ മത്സ്യത്തൊഴിലാളിക്ക് (റിക്രിയേഷനൽ ഫിഷർമാൻ) വൻ തുക പിഴ ഈടാക്കി. 50,000 ദിർഹം പിഴ ചുമത്തിയതായി അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി) അറിയിച്ചു. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്ക് വേണ്ടി അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ഏജൻസിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇവിടത്തെ മത്സ്യബന്ധനം ഒരു സാമ്പത്തിക പ്രവർത്തനം മാത്രമല്ല, പലരും വിനോദത്തിനായി പങ്കെടുക്കുന്ന ഒന്ന് കൂടിയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പ്രദേശത്തിന്റെ സമുദ്ര വൈവിധ്യം സംരക്ഷിക്കുന്നതിന് യുഎഇ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് നിർദിഷ്ട സീസണുകൾ രാജ്യത്തുണ്ട്. അതുപോലെ തന്നെ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണങ്ങളും. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ ഏജൻസി വിനോദ ബോട്ടുകളുടെ ഉടമകളോട് ആവശ്യപ്പെട്ടു.
Comments (0)