
Businessman Donates To Build Hospital: ‘കാന്‍സർ ബാധിച്ച് നഷ്ടപ്പെട്ട മകളുടെ സ്മരണയ്ക്കായി ആശുപത്രി’; നിർമിക്കാൻ യുഎഇ വ്യവസായി നല്‍കിയത് 300 കോടി ദിർഹം
Businessman Donates To Build Hospital ദുബായ്: കാന്‍സര്‍ ബാധിച്ച് നഷ്ടപ്പെട്ട മകളുടെ ഓര്‍മയ്ക്കായി ആശുപത്രി നിര്‍മിക്കാനൊരുങ്ങി ദുബായ് വ്യവസായി. ഇതിനായി സംഭാവന നല്‍കിയത് മൂന്ന് ബില്യണ്‍ ദിര്‍ഹം. ഫെബ്രുവരി 21 ന് ദുബായ് ഭരണാധികാരി ആരംഭിച്ച ഫാദേഴ്സ് എൻഡോവ്മെൻ്റ് കാംപെയ്നിലേക്കാണ് വ്യവസായി സംഭാവന നല്‍കിയത്. അസീസി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി തൻ്റെ മകൾ ഫാരിഷ്ത അസീസിയുടെ സ്മരണയ്ക്കായാണ് വന്‍ തുക സംഭാവന ചെയ്തത്. യുഎഇയിലെ കാൻസർ രോഗികൾക്ക് സൗജന്യവും താങ്ങാനാവുന്നതുമായ പരിചരണം വാഗ്ദാനം ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ആശുപത്രി ദുബായിൽ നിർമിക്കുന്നതിനായാണ് ഫണ്ട് ഉപയോഗിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഞായറാഴ്ച ദുബായിൽ നടന്ന അറബ് ഹോപ്പ് മേക്കർ 2025 ൻ്റെ ഭാഗമായി ഖലീജ് ടൈംസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “യുഎഇയിലെ ആളുകൾക്ക് മികച്ച കാൻസർ ചികിത്സ ലഭിക്കുന്നതിന് യൂറോപ്പിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ പോകേണ്ടതില്ലെന്ന്” അദ്ദേഹം പറഞ്ഞു. ഗവേഷണ കേന്ദ്രവും മെഡിക്കൽ പരിശീലന സൗകര്യവും ഉൾപ്പെടുന്ന മെഡിക്കൽ കോംപ്ലക്സിൻ്റെ ഭാഗമായാണ് ആശുപത്രി വികസിപ്പിക്കുന്നത്. മാനുഷിക ലക്ഷ്യത്തിനായി യുഎഇ സ്വകാര്യമേഖലയിൽ നിന്നുള്ള ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണിത്. ഈ വർഷം തന്നെ ഈ ആശുപത്രിയുടെ നിർമാണം ആരംഭിക്കുമെന്നും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ സമാനമായ ആശുപത്രികൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)