Posted By saritha Posted On

Theft E Scooter UAE: മദ്യപിച്ചെത്തി ഇ- സ്കൂട്ടറുകള്‍ മോഷ്ടിച്ചു, ബാറ്ററി തീര്‍ന്നപ്പോള്‍ ചാര്‍ജ് ചെയ്യാനെത്തി; കയ്യോടെ പിടികൂടി

Theft E Scooter UAE ദുബായ്: മദ്യപിച്ചെത്തി ഇ-സ്കൂട്ടറുകള്‍ മോഷ്ടിച്ച പ്രവാസി യുവാവിന് (28) ശിക്ഷ വിധിച്ച് ദുബായ് കോടതി. ഈജിപ്ഷ്യന്‍ യുവാവിന് 2,000 ദിര്‍ഹം പിഴയാണ് കോടതി വിധിച്ചത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ്​ കേ​സി​നാ​സ്പ​ദ സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ർ​സാ​ൻ പ്ര​ദേ​ശ​ത്തെ താ​മ​സസ്ഥ​ല​ത്തു​വെ​ച്ചാ​ണ്​ മദ്യപിച്ച പ്രതി ഒ​രു ബേ​ക്ക​റി​ക്ക്​ പി​ന്നി​ൽ പാ​ർ​ക്ക് ചെ​യ്ത ര​ണ്ട്​ ഇ – ​സ്കൂ​ട്ട​റു​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ബേക്കറിയിലെ ജീവനക്കാരുടെ 1,500 ദി​ർ​ഹം വീ​തം വി​ല​യു​ള്ള​​ സ്കൂ​ട്ട​റു​ക​ളാണ് മോഷ്ടിച്ചത്. സ്ഥാ​പ​ന​ത്തി​ന്‍റെ സ​മീ​പ​ത്താ​യ​തി​നാ​ൽ സ്കൂ​ട്ട​റി​ൽ​നി​ന്ന്​ ചാ​വി മാ​റ്റി​യി​രു​ന്നി​ല്ല. ഈ ​സ​മ​യ​ത്താ​ണ്​ ഇ​യാ​ൾ സ്​​കൂ​ട്ട​റു​ക​ൾ ഓ​ടി​ച്ചു​കൊണ്ടുപോ​യ​തെ​ന്നാ​ണ്​ കേ​സ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ര​ണ്ട്​ ദി​വ​സ​ത്തി​നു​​ശേ​ഷം ബാ​റ്റ​റി തീ​ർ​ന്ന​തോ​ടെ ഇ​ത്​ റീ​ചാ​ർ​ജ്​ ചെ​യ്യാ​ൻ ​മോ​ഷ്ടി​ച്ച​യാ​ൾ ഒ​രു ഗ്രോ​സ​റി ക​ട​യി​ലെത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്​ ക​ണ്ട ബേ​ക്ക​റി ഉ​ട​മ ഉ​ട​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ്​ ചെ​യ്ത​പ്പോ​ൾ മോ​ഷ​ണ​വും നി​യ​മ​വി​രു​ദ്ധ​മാ​യി മ​ദ്യ​പാ​നം ന​ട​ത്തി​യ​തും ഇ​യാ​ൾ സ​മ്മ​തി​ച്ചു. എ​ന്നാ​ൽ, കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​പ്പോ​ൾ കു​റ്റം ഇ​യാ​ൾ നി​ര​സിച്ചു. രണ്ട്​ കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു മാ​സം ജ​യി​ൽ ശി​ക്ഷയും അ​പ്പീ​ൽ കോ​ട​തി​യി​ൽ ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ച്ച്​ 2,000 ദി​ർ​ഹം പി​ഴ വി​ധി​ക്കു​ക​യാുമായി​രു​ന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *