Posted By saritha Posted On

Tanker Seized During Refueling: യുഎഇയിൽ ജനവാസകേന്ദ്രങ്ങൾക്ക് സമീപമുള്ള പൊതുസ്ഥലത്ത് ഇന്ധനം നിറക്കുന്നതിനിടെ ടാങ്കര്‍ പിടികൂടി

Tanker Seized During Refueling ഫുജൈറ: പൊതുസ്ഥലത്ത് മറ്റൊരു വാഹനത്തിന് ഇന്ധനം നല്‍കുന്നതിനിടെ ടാങ്കര്‍ അധികൃതര്‍ പിടിച്ചെടുത്തു. പരിസ്ഥിതി നിയമങ്ങളും പൊതുസുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു ടാങ്കറിന്‍റെ പ്രവർത്തനം. ഫുജൈറയില്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് സമീപമാണ് സംഭവം. ഫുജൈറ പരിസ്ഥിതി അതോറിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്ന ട്രേഡിങ് കമ്മിറ്റിയുടെ ഒരു സംഘം എമിറേറ്റിലെ പരിശോധനാ പര്യടനത്തിനിടെയാണ് വാഹനങ്ങൾ കണ്ടെത്തിയത്. നിയമലംഘകർക്ക് പരമാവധി പിഴ ചുമത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv പരിസ്ഥിതി നിയമങ്ങളുടെയും സമൂഹത്തിന്‍റെ സുരക്ഷയുടെയും ലംഘനത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പെട്രോളിയം ഉൽപന്ന വ്യാപാര കമ്മീഷൻ പറഞ്ഞു. പരിസ്ഥിതി ദുരുപയോഗം നിരീക്ഷിക്കുന്നതിനായി പെട്രോളിയം ഉൽപന്ന വ്യാപാര സമിതിയുമായി സഹകരിച്ച് ഫുജൈറ പരിസ്ഥിതി അതോറിറ്റി ആരംഭിച്ച വാർഷിക സമഗ്ര നിരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് പിടിച്ചെടുക്കൽ. പരിസ്ഥിതി ലംഘനങ്ങളോ ദുരുപയോഗങ്ങളോ കണ്ടാൽ 800368 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് ഫുജൈറ പരിസ്ഥിതി അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *