
Year Of Community Run Kannur: കായികപ്രേമികളുടെ ഹൃദയം കവര്‍ന്നു, കേരളത്തിലെ ബീച്ചിലൂടെ ഓടി യുഎഇയിലെ മന്ത്രി
Year Of Community Run Kannur കണ്ണൂര്‍: യുഎഇയുടെ കമ്മ്യൂണിറ്റി വർഷത്തിൽ ‘ഇയർ ഓഫ് കമ്മ്യൂണിറ്റി റണ്‍’ കണ്ണൂരില്‍ നടന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കായിക കൂട്ടായ്‌മയിലൂടെ ഊഷ്മളമാക്കുന്ന വേദിയായി കണ്ണൂർ പയ്യാമ്പലം ബീച്ച് മാറി. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി കണ്ണൂരിലെ പയ്യമ്പലം ബീച്ചിലൂടെ ഓടി. ഫിറ്റ്നസ് പ്രേമികൂടിയായ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അതിവേഗം അഞ്ചു കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി കയ്യടി നേടി. മുൻനിര അത്‌ലറ്റുകൾക്കും ഫിറ്റ്‌നസ് പ്രേമികൾക്കുമൊപ്പമാണ് കമ്മ്യൂണിറ്റി റണ്ണിൽ മന്ത്രി കണ്ണൂരിന്‍റെ ഹൃദയം കവർന്നത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനായി കേരളത്തിലെത്തിയതാണ് മന്ത്രി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ആഗോള ആരോഗ്യ സംരഭകനും ബീച്ച് റണ്ണിന്‍റെ മെന്‍ററുമായ ഡോ. ഷംഷീർ വയലിലിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് മന്ത്രി കണ്ണൂരിലെത്തിയത്. കമ്മ്യൂണിറ്റി സേവനം, സന്നദ്ധപ്രവർത്തനം, ഫലപ്രദമായ സംരംഭങ്ങൾ എന്നിവയിലൂടെ സമൂഹത്തിന് സജീവമായ സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് യുഎഇ 2025 ഇയർ ഓഫ് കമ്മ്യൂണിറ്റി വർഷമായി ആചരിക്കുന്നത്. നിയമസഭാ സ്പീക്കർ എഎൻ. ഷംസീർ റൺ ഫ്ലാഗ് ഓഫ് ചെയ്തു. പ്രശസ്ത കായിക താരം പ്രീജ ശ്രീധരനും സന്നിഹിതയായിരുന്നു. മന്ത്രിക്കൊപ്പം യുഎഇ ആസ്ഥാനമായുള്ള വി പി എസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ അടക്കം 100-ലധികം പേർ ഈ വിഭാഗത്തിൽ ഓടി.
Comments (0)