
domestic worker agencies; യുഎഇ; തൊഴിലാളി റിക്രൂട്ട്മെൻ്റ് ഏജൻസികൾക്ക് പിഴ
domestic worker agencies യുഎഇയിൽ ഗാർഹിക തൊഴിലാളി നിയമം ലംഘിച്ച തൊഴിലാളി റിക്രൂട്ട്മെൻ്റ് ഏജൻസികൾക്ക് പിഴ വിധിച്ച് അധികൃതർ. 14 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഏജൻസികൾക്കെതിരെയാണ് നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചത്. ഇവർ 22 നിയമലംഘനങ്ങൾ നടത്തിയതായാണ് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചത്. റിക്രൂട്ട്മെന്റ് ഫീസ് തിരികെ നൽകാത്ത ഇരുപതോളം കേസുകളും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ, മന്ത്രാലയത്തിൻറെ ചട്ടങ്ങളും മാർഗനിർദേശങ്ങളും പാലിക്കാത്തതായാണ് മറ്റു രണ്ടു നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗാർഹിക തൊഴിലാളി തിരിച്ചുപോവുകയോ ജോലിക്കെത്താതിരിക്കുകയോ ചെയ്താൽ തൊഴിലുടമക്ക് റിക്രൂട്ട്മെന്റ് ഫീസ് തിരികെ നൽകണമെന്നാണ് നിയമം. ഗുരുതരമായ നിയമലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv റിക്രൂട്ട്മെന്റ് ഫീസ് റീഫണ്ട് ചെയ്യുന്നതിലെ കാലതാമസം അടക്കമുള്ള നിയമലംഘനങ്ങൾ ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴിയോ 80084 എന്ന നമ്പറിൽ ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി കോൾ സെന്ററിലൂടെയോ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. പരാതികൾ സുതാര്യതയോടെയും വേഗത്തിലും കൈകാര്യം ചെയ്യുമെന്നും പ്രസ്താവനയിൽ തൊഴിലുടമകൾക്ക് മന്ത്രാലയം ഉറപ്പ് നൽകി.
Comments (0)