Indian Girl Dies E- Scooter Accident ദുബായ്: ഇ- സ്കൂട്ടര്‍ അപകടത്തില്‍ ഇന്ത്യന്‍ ബാലികയ്ക്ക് ദാരുണാന്ത്യം. കർണാടക സ്വദേശി ഇർഫാൻ ഹുസൈൻ – മെലനി ദമ്പതികളുടെ മകൾ ഹുദാ ഹുസൈൻ (15) ആണ് മരിച്ചത്. യുഎഇയില്‍ അൽ നഹ്ദ സുലേഖ ആശുപത്രിയുടെ അടുത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. ബാഡ്മിന്‍റണ്‍ താരം കൂടിയാണ് ഹുദാ ഹുസൈൻ. അൽ ദിയാഫ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ഹുദ വൈകീട്ട് ബാഡ്മിന്‍റണ്‍ കളിക്കാൻ വേണ്ടി ഇ – സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv സംഭവസ്ഥലത്ത് വെച്ച് തന്നെ ഹുദാ ഹുസൈന്‍ മരിച്ചു. ഹുബൈദ് ആണ് സഹോദരന്‍. കായികരംഗത്ത് ശ്രദ്ധേയയായിക്കൊണ്ടിരുന്ന ഹുദ ബാഡ്മിന്‍റണിൽ മികവ് തെളിയിച്ചിരുന്നു. ഇന്നലെ വൈകീട്ട് അസർ നമസ്കാരത്തിന് ശേഷം മുഹൈസിന (സോണാപൂർ) കബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
Home
news
Indian Girl Dies E- Scooter Accident: ഇ-സ്കൂട്ടർ അപകടം; യുഎഇയിൽ ഇന്ത്യൻ ബാലികയ്ക്ക് ദാരുണാന്ത്യം