Posted By saritha Posted On

Ramadan Meals Serving: യുഎഇ: റമദാനിലെ ഓരോ ദിവസവും വിളമ്പുന്നത് 14,000 ഭക്ഷണം വീതം, എങ്ങനെ?

Ramadan Meals Serving അബുദാബി: 19 വർഷം മുന്‍പ് വെറും 100 ഭക്ഷണവുമായി തുടങ്ങി, ഇപ്പോൾ ദുബായിലെ ഒന്‍പത് കാംപുകളിലായി പ്രതിദിനം 14,000 പേര്‍ക്ക് ഭക്ഷണം നല്‍കുന്നു. കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (സിഡിഎ) ലൈസൻസുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ മോഡൽ സർവീസ് സൊസൈറ്റി റമദാനിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ഇഫ്താർ വിരുന്ന് നൽകുന്നത്. സംരംഭകർ, സീനിയർ മാനേജർമാർ, ബ്ലൂ കോളർ ജീവനക്കാര്‍ എന്നിവരുൾപ്പെടെ എല്ലാ മേഖലകളിൽ നിന്നുമുള്ള 200ലധികം സമർപ്പിത സന്നദ്ധപ്രവർത്തകരുടെ ഒരു ടീമാണ് ഈ സംരംഭം നയിക്കുന്നത്. ഓരോ വർഷവും കൂടുതൽ സന്നദ്ധപ്രവർത്തകരും അനുഭാവികളും ഈ സംരംഭത്തിലേക്ക് ചേരുന്നു. പ്രത്യേകിച്ച് റമദാനില്‍, എംഎസ്എസ് വളർത്തിയെടുത്ത നല്ല മനസും തിരികെ നൽകുന്നതിൽനിന്നുള്ള സന്തോഷവും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നു. 2006ൽ ഷാർജയിലെ നാഷണൽ പെയിൻ്റ്‌സ് റൗണ്ട്എബൗട്ടിന് സമീപം സന്നദ്ധപ്രവർത്തകനായ ഷാജിൽ ഷൗക്കത്തും (ഇപ്പോൾ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു) ഏതാനും സന്നദ്ധപ്രവർത്തകരും നൂറോളം തൊഴിലാളികളെ കണ്ടുമുട്ടിയതോടെയാണ് ഈ സംരംഭം ആരംഭിച്ചത്. “ഞങ്ങൾ അവർക്ക് ഭക്ഷണം കൊണ്ടുവന്ന് ഒരുമിച്ചു നോമ്പ് മുറിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഒരു ദിവസത്തെ പ്രവര്‍ത്തനം ആജീവനാന്ത ദൗത്യമായി മാറി,” ഷൗക്കത്ത് അനുസ്മരിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, എംഎസ്എസ് വോളൻ്റിയർമാർ തങ്ങളുടെ റമദാൻ സായാഹ്നങ്ങൾ ഈ ലക്ഷ്യത്തിനായി സമർപ്പിച്ചു. “കഴിഞ്ഞ 19 വർഷമായി, എൻ്റെ കുടുംബത്തോടൊപ്പം നടത്തിയ ഇഫ്താറുകളുടെ എണ്ണം വളരെ കുറവാണ്, എന്നാൽ, മഹത്തായ ഉദ്ദേശ്യം അവർ മനസിലാക്കിയതിനാൽ അവർക്ക് പരാതികളൊന്നുമില്ല,” ഷജിൽ പറഞ്ഞു. റമദാനിൽ എല്ലാ ദിവസവും, 200ലധികം സന്നദ്ധപ്രവർത്തകർ,സംരംഭകർ, പ്രൊഫഷണലുകൾ, ബ്ലൂ കോളർ തൊഴിലാളികൾ ഒരുപോലെ അസർ പ്രാർഥനയോടെ വിവിധ സൈറ്റുകളിൽ എത്തിച്ചേരുന്നു. പഴങ്ങൾ മുറിക്കാനും ചൂടുള്ള ബിരിയാണി പാത്രത്തിൽ നിന്ന് നേരിട്ട് വിളമ്പാനും കൈകൊണ്ട് ഭക്ഷണം വിതരണം ചെയ്യാനും അവർ ഒരുമിച്ച് പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം 400,000 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്തു, ഈ വർഷം അര ദശലക്ഷം ഭക്ഷണമാണ് എംഎസ്എസ് ലക്ഷ്യമിടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *