
Sheikh Zayed Grand Mosque Iftaar: പ്രതിദിനം 35,000ത്തിലേറെ ആളുകൾക്ക് നോമ്പുതുറയ്ക്ക് സൗകര്യം; 45,000ത്തിലേറെ ഇഫ്താർ കിറ്റുകളും വിതരണം ചെയ്ത് അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്
Sheikh Zayed Grand Mosque Iftaar അബുദാബി: റമദാനിൽ പ്രതിദിനം 35,000ത്തിലേറെ ആളുകൾക്ക് നോമ്പുതുറയ്ക്ക് സൗകര്യം ഒരുക്കി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്. ദിവസവും 45,000ത്തിലേറെ ഇഫ്താർ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. സൂര്യാസ്തമയത്തിന് മുൻപായി ആയിരക്കണക്കിനാളുകളാണ് മോസ്കിലേക്കെത്തുന്നത്. വിശ്വാസികളെ സ്വീകരിക്കാനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകാനും സന്നദ്ധപ്രവർത്തകരും സജീവമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കാർ പാർക്കിങ് സ്ഥലങ്ങളിൽനിന്ന് ഇഫ്താർ സംഗമത്തിലേക്ക് എത്തിക്കാൻ 70 വൈദ്യുതകാറുകളുണ്ട്. വിശ്വാസികൾക്കും സന്ദർശകർക്കും ശാന്തമായ അന്തരീക്ഷം ഒരുക്കുന്നതിന് ഒട്ടേറെ സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്. സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മോസ്ക് നിർണായക പങ്ക് വഹിക്കുന്നു.
Comments (0)