Posted By saritha Posted On

Arab Woman Attacked Dubai Police: വെള്ളമടിച്ച് കിളിപോയി, യുഎഇ പോലീസിനെ കൈയേറ്റം ചെയ്തു; അറബ് യുവതിക്കെതിരെ കേസ്

Arab Woman Attacked Dubai Police ദുബായ്: പൊതു സ്ഥലത്ത് മദ്യപിക്കുകയും പോലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത അറബ് വംശജയായ യുവതിക്കെതിരെ കേസെടുത്ത് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. പൊതു സ്ഥലത്ത് മദ്യപിച്ചെത്തി ബഹളം വെക്കുകയും മോശം വാക്കുകൾ ഉപയോ​ഗിച്ച് പോലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നും പറഞ്ഞുകൊണ്ട് സാമൂഹിക മാധ്യമങ്ങൾ വഴി യുവതി രം​ഗത്തെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇതേത്തുടർന്ന് അന്വേഷണത്തിന് പോലീസ് ഉത്തരവിട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരെ ചുമത്തിയിരുന്ന കാര്യങ്ങൾ തെളിയിക്കപ്പെട്ടു. പ്രവാസികളെന്നോ പൗരന്മാരെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും നിയമം ലംഘിക്കുന്നവർ തക്കതായ ശിക്ഷയ്ക്ക് അർഹതപ്പെട്ടവരാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *