Posted By ashwathi Posted On

ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് ഏത് രാജ്യത്താണ്?? കണക്കുകൾ പറയുന്നത്…

ലോകത്ത് ദിനംപ്രതി കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ഓരോ രാജ്യങ്ങളിലും ഓരോ രീയിലാകും ശിക്ഷ വിധിക്കുക. അത്തരത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യുഎഇലാണെന്നുള്ള റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്.
ഇക്കാര്യം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധന് സിങ്ങാണ് കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചത്. യുഎഇയിലെ ജയിലുകളിൽ
29 ഇന്ത്യക്കാരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്. മന്ത്രി പാർലമെന്റിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം മൂന്നു ഇന്ത്യക്കാരുടെ വധശിക്ഷ യുഎഇ ജയിലിൽ നടപ്പാക്കി. ഇതിൽ രണ്ടു പേർ മലയാളികളാണ്. കണ്ണൂർ സ്വദേശികളായ മുഹമ്മദ് റിനാഷും മുരളീധരനും. ഇവരുടെ വധശിക്ഷ കഴിഞ്ഞ ദിവസമാണ് നടപ്പാക്കിയത്. യുപിയിലെ ബന്ദ ജില്ലയിൽ നിന്നുള്ള 33 കാരിയായ ഷഹ്‌സാദി ഖാന്റെ വധശിക്ഷ ഫെബ്രുവരി 15 ന് അബുദാബിയിൽ വെച്ച് നടപ്പിലാക്കിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇനി 26 പേരാണ് ജയിലുകളിൽ കഴിയുന്നത്. സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരും കുവൈത്തിൽ മൂന്ന് പേരും ഖത്തറിൽ ഒരാളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു. വിദേശത്താകമാനം 54 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. മുസ്‌ലിം ലീഗ് എംപി ഹാരിസ് ബീരാന്റെ ചോദ്യത്തിനാണ് മന്ത്രി കീർത്തി വർധൻ സിങ് ഇക്കാര്യം പറഞ്ഞത്. തൃണമൂൽ കോൺഗ്രസ് അംഗം സാകേത് ഗോഖലെയുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി വിദേശ ജയിലുകളിൽ നിലവിൽ വിചാരണ തടവുകാർ ഉൾപ്പെടെ ഇന്ത്യൻ തടവുകാരുടെ എണ്ണം 10,152 ആണെന്ന് കീർത്തി വർധൻ സിങ് പറഞ്ഞു. സൗദി (2,633), യുഎഇ (2,518) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ തടവുകാരുള്ളതെന്ന് മന്ത്രി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *