Posted By saritha Posted On

100 രൂപ നല്‍കാത്തത് പകയായി, ഇസ്രയേലി വിനോദസഞ്ചാരിയെയും ഹോംസ്റ്റേ ഉടമസ്ഥയെയും കൂട്ടബലാൽസംഗത്തിന് ഇരയാക്കി; ഒഡീഷ സ്വദേശിയെ അക്രമികൾ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തി

ബെംഗളൂരു: നൂറുരൂപ നല്‍കാത്തതില്‍ പ്രകോപിതരായ മൂവര്‍സംഘം ഇസ്രയേലി വിനോദസഞ്ചാരിയെയും ഹോംസ്റ്റേ ഉടമയെയും ക്രൂരബലാത്സംഗത്തിന് ഇരയാക്കി. വ്യാഴാഴ്ച രാത്രി കര്‍ണാടക കൊപ്പലിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ അക്രമികൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തുകയും ചെയ്തു. ഇസ്രയേലി വിനോദസഞ്ചാരിയെയും (27) ഇരുപത്തൊൻപതുകാരിയായ (29) ഹോംസ്റ്റേ ഉടമയെയും മൂന്നു പേർ ചേര്‍ന്ന് ആക്രമിച്ചത്. സഞ്ചാരികൾക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം നടത്തിയത്. ഇതിലൊരാള്‍ മുങ്ങിമരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഒ‍ഡീഷ സ്വദേശി ബിബാഷ് ആണ് മരിച്ചത്. സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന യുഎസ് പൗരൻ ഡാനിയൽ, മഹാരാഷ്ട്രാ സ്വദേശി പങ്കജ് എന്നിവർ നീന്തി രക്ഷപ്പെട്ടു. മുങ്ങിപ്പോയ ബിബാഷിന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം താനും നാല് അതിഥികളും തുംഗഭദ്രയിലെ കനാൽ തീരത്ത് നക്ഷത്ര നിരീക്ഷണത്തിനായി പോയതായിരുന്നെന്ന് ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു. ബൈക്കിലെത്തിയ മൂന്ന് പ്രതികൾ പെട്രോൾ എവിടെ കിട്ടുമെന്നു ചോദിച്ചു. തുടർന്ന്, ഇസ്രയേലി യുവതിയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ തർക്കമായി. തുടർന്ന്, പ്രതികൾ ആക്രമിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അതിനു ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *