
Saudi Arabia Eid Al Fitr Holidays: സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ; എട്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഈ ഗള്‍ഫ് രാജ്യം
Saudi Arabia Eid Al Fitr Holidays റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി പ്രഖ്യാപിച്ചു. മാർച്ച് 29 (റമസാൻ 29) മുതലാണ് അവധി പ്രഖ്യാപിച്ചത്. ഇത്തവണ അഞ്ച് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സൗദി മാനവ – വിഭവ – സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 29 മുതൽ ഏപ്രിൽ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്തദിവസം മുതൽ വാരാന്ത്യഅവധി തുടങ്ങും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അതിനാല്‍, പ്രവാസികള്‍ ഏപ്രിൽ മൂന്നിന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ്. വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യദിനങ്ങളുടെ ആനുകൂല്യം കൂടി സ്വകാര്യമേഖലയിലുള്ളവർക്ക് ലഭിക്കും. അങ്ങനെയെങ്കിൽ മൊത്തം എട്ട് ദിവസം ഈദ് അവധി ലഭിക്കാന്‍ സാധ്യതയുണ്ട്.
Comments (0)