Posted By saritha Posted On

UAE Eid Al Fitr 2025 Holidays: 2025 ലെ ആദ്യ നീണ്ട അവധിക്കാലം ആഘോഷിക്കാന്‍ യുഎഇ; എത്രദിവസം അവധി ലഭിക്കും?

UAE Eid Al Fitr 2025 Holidays അബുദാബി: 2025 ലെ ആദ്യ നീണ്ട അവധിക്കാലം ആഘോഷിക്കാന്‍ യുഎഇ. ഈദ് അൽ ഫിത്തർ ആഘോഷിക്കാൻ യുഎഇ നിവാസികൾക്ക് അഞ്ച് ദിവസം വരെ അവധി ലഭിക്കും. ചന്ദ്രനെ എപ്പോൾ കാണുന്നുവെന്നതിനെ ആശ്രയിച്ച്, വാരാന്ത്യം ഉൾപ്പെടെ അവധിദിനങ്ങള്‍ നാലോ അഞ്ചോ ദിവസം നീണ്ടുനിൽക്കും. ഈദ് തീയതിയുടെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം, അഞ്ച് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. ഇസ്ലാമിക കലണ്ടർ മാസമായ ശവ്വാൽ മാസത്തിന്‍റെ ഒന്നാം തീയതിയാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. റമദാൻ മാസത്തിന് ശേഷം വരുന്ന മാസമാണിത്. ഇത് വ്രതാനുഷ്ഠാനത്തിന്‍റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഇസ്ലാമിക ഹിജ്‌റി മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ചന്ദ്രക്കല എപ്പോൾ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമിത്. യുഎഇയിലെ ചന്ദ്രക്കല ദർശന സമിതി റമദാൻ 29 ന് (ശനി, മാർച്ച് 29) ആകാശത്ത് ചന്ദ്രക്കല കണ്ടെത്തുന്നതിനായി യോഗം ചേരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കണ്ടെത്തിയാൽ, വിശുദ്ധ മാസം 29 ദിവസത്തിൽ അവസാനിക്കും. മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെയാണ് ഈദ് അവധി. അവധിക്ക് മുന്‍പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേർത്താൽ, നാല് ദിവസത്തെ ഇടവേള ലഭിക്കും. മാർച്ച് 29 ന് ചന്ദ്രനെ കണ്ടില്ലെങ്കിൽ, വിശുദ്ധ റമദാൻ മാസം 30 ദിവസം നീണ്ടുനിൽക്കും. ഈ വർഷം, ഈദിന് മൂന്ന് ദിവസങ്ങൾക്ക് പുറമേ റമദാൻ 30 നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, മാർച്ച് 30 ഞായറാഴ്ച (റമദാൻ 30) മുതൽ ഏപ്രിൽ രണ്ട് ബുധനാഴ്ച വരെയാണ് ഇടവേള. അവധിക്ക് മുന്‍പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേർക്കുമ്പോൾ, അഞ്ച് ദിവസത്തെ ഇടവേള ലഭിക്കും. ദുബായ് ജ്യോതിശാസ്ത്ര ഗ്രൂപ്പിന്‍റെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം, പുണ്യമാസം 30 ദിവസങ്ങൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. അതായത്, ഈദ് അൽ ഫിത്തർ നിവാസികൾക്ക് അഞ്ച് ദിവസത്തെ അവധി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *