
Eid Al Fitr holiday; യുഎഇ: പ്രവാസികൾക്ക് സന്തോഷ വാർത്ത; പെരുന്നാൾ ആഘോഷിക്കാൻ അഞ്ച് ദിവസത്തെ അവധിയോ?
Eid Al Fitr holiday; യുഎഇ നിവാസികൾക്ക് പെരുന്നാൾ ആഘോഷമാക്കാൻ അഞ്ച് ദിവസം വരെ അവധി ലഭിച്ചേക്കും. ചന്ദ്രക്കല ദൃശ്യമാകുന്നതിനെ ആശ്രയിച്ച് വാരാന്ത്യം ഉൾപ്പെടെ നാലോ അഞ്ചോ ദിവസത്തെ അവധി ദിനങ്ങൾ ലഭിക്കും. ഇതോടെ ഈ വർഷത്തെ ആദ്യത്തെ നീണ്ട അവധി ദിനങ്ങളാണ് വരാൻ പോകുന്നത്. പെരുന്നാളിൻ്റെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, അഞ്ച് ദിവസത്തെ അവധിക്ക് സാധ്യതയുണ്ട്. റമദാനിന് ശേഷമുള്ള ഇസ്ലാമിക കലണ്ടർ മാസമായ ശവ്വാൽ ഒന്നാം തീയതിയാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ചന്ദ്രക്കല എപ്പോൾ ദൃശ്യമാകുന്നു എന്നതിനെ ആശ്രയിച്ച് ഇസ്ലാമിക ഹിജ്‌റി മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ചന്ദ്രക്കല ആകാശത്ത് വീക്ഷിക്കുന്നതിനായി യുഎഇ ചന്ദ്രക്കല സമിതി റമസാൻ 29 (ഈ മാസം 29) ന് യോഗം ചേരും. കണ്ടെത്തിയാൽ മാസം 29 ദിവസത്തിൽ അവസാനിക്കും. പെരുന്നാൾ അവധി ഈ മാസം 30 മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെയാണ്. അവധിക്ക് മൻപുള്ള ശനിയാഴ്ച വാരാന്ത്യവുമായി സംയോജിപ്പിക്കുമ്പോൾ അത് നാല് ദിവസത്തെ ഇടവേളയാകും. 29 ന് ചന്ദ്രനെ കണ്ടില്ലെങ്കിൽ, റമസാൻ 30 ദിവസം നീണ്ടുനിൽക്കും. ഈ വർഷം പെരുന്നാളിന് മൂന്ന് ദിവസങ്ങൾക്ക് പുറമേ റമസാൻ 30നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മാർച്ച് 30 (റമസാൻ 30) മുതൽ ഏപ്രിൽ 2 വരെ. അവധിക്ക് മുൻപുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേർക്കുമ്പോൾ അഞ്ച് ദിവസത്തെ അവധി ലഭിക്കും.
Comments (0)