
uae jobs; പ്രവാസികളെ നിങ്ങളിറിഞ്ഞോ? യുഎഇയിൽ തൊഴിലവസരങ്ങൾ കുത്തനെ ഉയരുന്നു
uae jobs; യുഎഇയിൽ പ്രവാസികൾക്ക് വമ്പൻ തൊഴിലവസരങ്ങൾ. അടുത്ത 6 വർഷത്തിനുള്ളിൽ 128 ബില്യൻ ദിർഹത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിെഎ) ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങി. ഉത്പാദനം, സാങ്കേതികവിദ്യ, ധനകാര്യം, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജം തുടങ്ങിയ വിവിധ മേഖലകളിലായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതു കൂടാതെ, ക്ലൗഡ് കംപ്യൂട്ടിങ്ങിൽ എഐ, സൈബർ സുരക്ഷ, സോഫ്റ്റ്‌വെയർ വികസനം, വിശകലന വിദഗ്ധർ എന്നീ മേഖലകളിലും പുനരുപയോഗ ഊർജ ഗവേഷകരും എഞ്ചിനീയർമാരും, മണി മാനേജർമാരും ക്രെഡിറ്റ് റിസ്ക് അനലിസ്റ്റുകളും, നൈപുണ്യമുള്ള വിതരണ ശൃംഖലയും വെയർഹൗസിങ് തൊഴിലാളികളും ത്രിഡി പ്രിന്റിങ്, ഓട്ടോമേഷൻ എന്നീ രംഗങ്ങളിലെ വിദഗ്ധർക്കും അടുത്ത 6 വർഷത്തിനുള്ളിൽ പുതിയ വിദേശ നിക്ഷേപങ്ങൾ കാരണം ഉയർന്ന ഡിമാൻഡായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പുതിയ വ്യവസായങ്ങൾ പ്രവേശിക്കുകയും നിലവിലുള്ള കമ്പനികൾ വിദേശ നിക്ഷേപം വികസിപ്പിക്കുകയും ചെയ്യുന്നതോടെ തൊഴിൽ മേഖലയെ മികച്ച രീതിയിൽ പരിപോഷിപ്പിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. 2023ൽ 112 ബില്യൻ ദിർഹമായിരുന്നു. എന്നാൽ ഇത് 2031നകം 240 ബില്യൻ ദിർഹമായി അടുത്ത ആറ് വർഷത്തിനുള്ളിൽ വാർഷിക വിദേശ നിക്ഷേപ ഒഴുക്ക് ഇരട്ടിയിലധികം വർധിപ്പിക്കുന്നതിനുള്ള ദേശീയ നിക്ഷേപ തന്ത്രത്തിന് തിങ്കളാഴ്ചയാണ് യുഎഇ മന്ത്രിസഭ അംഗീകാരം നൽകികിയത്.
Comments (0)