Advertisment

visit visa; വിസ നടപടി ക്രമങ്ങളിൽ സുപ്രധാന മാറ്റവുമായി സൗദി; പ്രവാസികൾക്ക് വൻ തിരിച്ചടി

Advertisment

visit visa; സൗദിയിലേക്കുള്ള വിസിറ്റ് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വീസ അനുവദിക്കുന്ന സൈറ്റിൽ നിന്ന് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി ഓപ്ഷനുകൾ പിൻവലിച്ചു. ഇനി മുതൽ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോൺസുലേറ്റിനോ മാത്രമായിരിക്കും വീസ അനുവദിക്കുന്നതിനുള്ള അധികാരം. വീസക്ക് അപേക്ഷിക്കുന്നവർക്ക് ഏത് തരം വീസയാണ് അനുവദിക്കേണ്ടത് എന്ന് ഇനി മുതൽ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോൺസുലേറ്റിനോ തീരുമാനിക്കാം. ഇത് സ്ഥിരം സംവിധാനമാണോ താൽകാലിക നിയന്ത്രണമാണോ എന്നാ കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe  ഹജ് സീസൺ ആയതുകൊണ്ടാണ് വീസ നിയമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഈജിപ്ത് അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് വിസിറ്റ് വീസയിൽ എത്തിയ നിരവധി പേർ അനുമതിയില്ലാതെ ഹജ് ചെയ്തിരുന്നു. ഇത് നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്തവണ ഹജ് വേളയോട് അനുബന്ധിച്ച് വീസ നിയമങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ടുമാസം മുൻപാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വീസ അപേക്ഷയിൽ മാറ്റങ്ങൾ കൊണ്ട് വന്നത്. ഒരു വീസയിൽ സൗദിയിലേക്ക് പലവട്ടം വരാൻ സാധിക്കുന്ന മള്‍ട്ടിപ്പിൾ എന്‍ട്രി അപേക്ഷ സൗകര്യം നേരത്തെ പിൻവലിച്ചിരുന്നു. സിംഗിൾ എൻട്രിയാണ് അപേക്ഷിക്കുന്ന എല്ലാവർക്കും അനുവദിച്ചത്. അതേസമയം, സ്കൂൾ അവധിക്ക് ശേഷം സൗദിയിലേക്ക് വരാനിരുന്ന നൂറു കണക്കിന് പ്രവാസി കുടുംബങ്ങൾ ഇപ്പോഴും അനിശ്ചിതത്തിലാണ്. പുതിയ വീസ അനുവദിക്കുന്നത് ഏപ്രിൽ പകുതി മുതലാണ് വരെയാണ്. കേരളത്തിൽ സ്കൂളുകളിൽ പരീക്ഷ അവസാനിക്കുന്നത് മാർച്ച് അവസാനമാണ്. ഇതിന് ശേഷം രണ്ടാഴ്ച മാത്രമാണ് സൗദിയിൽ തങ്ങാൻ പുതിയ വീസക്കാർക്ക് അനുവാദമുള്ളത്. ഇതേ തുടർന്ന് നിരവധി കുടുംബങ്ങൾ യാത്ര റദ്ദാക്കുകയാണ്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group