Posted By saritha Posted On

UAE Revised Traffic Law: യുഎഇയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് പ്രത്യേക അറിയിപ്പ്

UAE Revised Traffic Law ദുബായ്: മാര്‍ച്ച് 29 ന് നിലവില്‍ വരുന്നതോടെ നിയമം കടുക്കും. ലഹരി ഉപയോഗിച്ചശേഷം വാഹനമോടിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്യും. അപകടമുണ്ടായാൽ വൻ തുക പിഴയും ഈടാക്കും. ലഹരി അടങ്ങിയ മറ്റ് വസ്തുക്കളോ ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നതും ഗുരുതര ഗതാഗത നിയമ ലംഘനമാണ്. അപകടത്തിൽ പരിക്കോ ജീവഹാനിയോ സംഭവിച്ചാൽ ഡ്രൈവർ തടവിലാകും. പൊതുമുതൽ നശിപ്പിച്ചാലും അറസ്റ്റ് ചെയ്യും. കേടുപാടുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കാത്ത വാഹനങ്ങൾ റോഡിൽ ഇറക്കാന്‍ പാടില്ല. അതായത്, ബ്രേക്ക്, ലൈറ്റുകൾ തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ അല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കും. ലൈസൻസ് കൈവശമില്ലാതെ വാഹനം ഓടിക്കുന്നതും ശിക്ഷാർഹമാണ്. ഇത്തരത്തിൽ രണ്ട് തവണ പിടിക്കപ്പെട്ടാൽ വാഹനം പിടിച്ചെടുക്കും. വാഹനം വിട്ടുകിട്ടാൻ അസ്സൽ ലൈസൻസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തണം. അതേസമയം, ലൈസൻസ് ഇല്ലാത്തവർ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാൽ, വാഹനം ഉടൻ തിരികെ ലഭിക്കില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വാഹനവുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ഗുരുതര നിയമ ലംഘനമാണ്. ട്രാഫിക് കേസുകളിൽ പിടിക്കപ്പെടുന്നവർ പേരും വിലാസവും നൽകാതിരുന്നാലും തെറ്റായ വിവരങ്ങൾ നൽകിയാലും അറസ്റ്റിലാകും. അപകടമുണ്ടാക്കി ഒളിച്ചോടാൻ ശ്രമിച്ചാലും പോലീസ് പരിശോധനയിൽ നിന്നു കടന്നുകളയാൻ ശ്രമിച്ചാലും അറസ്റ്റ് നേരിടേണ്ടി വരും. വാഹനത്തിന്റെ സാങ്കേതിക സംവിധാനം, നിറം, എൻജിൻ, ശബ്ദം എന്നിവയിൽ അധികൃതരുടെ അനുമതി കൂടാതെ മാറ്റം വരുത്തിയാലും വാഹനം പിടിച്ചെടുക്കുന്നതാണ്. വാഹനം ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതാണെങ്കിൽ ഉടൻ പിടിച്ചെടുത്ത് തൊണ്ടിമുതലായി കോടതിക്ക് കൈമാറും. രാജ്യം അംഗീകരിക്കാത്ത ഡ്രൈവിങ് ലൈസൻസുമായി വാഹനം ഓടിച്ചാൽ ആദ്യഘട്ടത്തിൽ 2000 –10,000 ദിർഹമാണ് പിഴ ഈടാക്കുക. നിയമലംഘനം ആവർത്തിച്ചാൽ മൂന്ന് മാസത്തിൽ കുറയാത്ത തടവും 5000 – 50000 ദിർഹം പിഴയും ലഭിക്കും. ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഓടിച്ചാൽ മൂന്ന് മാസം വരെ തടവിൽ കഴിയേണ്ടതാണ്. 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *