Posted By saritha Posted On

ഗള്‍ഫിലെത്തുന്ന പ്രവാസികളെ… അറിഞ്ഞോ അറിയാതെയോ കെണിയില്‍പ്പെടല്ലേ, ഭാവി തുലാസിലാകും

ത്തിരി സ്വപ്നങ്ങള്‍ നെയ്താണ് പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും വിമാനം കേറുന്നത്. ഭാവി കെട്ടിപ്പടുക്കാനുള്ള അതിയായ ആഗ്രഹത്തില്‍ ഓരോ പ്രവാസികളും എന്ത് ബുദ്ധിമുട്ട് സഹിക്കാനും തയ്യാറാകുന്നു. എന്നാല്‍, അബദ്ധത്തില്‍ പല കുഴപ്പങ്ങളിലും ഇവര്‍ ചെന്നുപെടാറുണ്ട്. ലോകത്താകമാനും വളര്‍ന്നുവരുന്ന ശൃംഖലയായ ലഹരിമരുന്നുകള്‍ ഉപയോഗിക്കാന്‍ ചില പ്രവാസികളെങ്കിലും താത്പര്യം കാണിക്കാറുണ്ട്. എന്നാല്‍, ചിലര്‍ ഒഴിഞ്ഞുമാറും. അറിഞ്ഞോ അറിയാതെയോ ലഹരിയുടെ വലകളില്‍ പെട്ടുപോകുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളാണ്. കൂട്ടുകാരൻ പലഹാരമെന്നു പറഞ്ഞു തന്നയച്ചത്, നാട്ടില്‍ നിന്ന് വരുമ്പോള്‍ മറ്റൊരാളെ സഹായിക്കാൻ വേണ്ടി വാങ്ങിവെച്ചത്, അറിയാതെ പെട്ടുപോയത് എന്നിങ്ങനെ പല രീതിയിലാണ് ആളുകള്‍ ഇവിടെ ലഹരിമരുന്ന് കേസുകളില്‍ കുടുങ്ങുന്നത്. പറഞ്ഞത് തെളിയിക്കാനായില്ലെങ്കില്‍ വെറും വാക്കുകളോ ഒഴിവ് കഴിവുകളോ ഗള്‍ഫ് നാടുകളിലെ നിയമസംവിധാനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോവില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അത്രയും ശക്തവും പഴുതടച്ചതുമാണ് നടപടികള്‍. അതേസമയം, അപൂർവ്വം കേസുകള്‍ മറ്റുള്ളവരുടെ ചതിയില്‍ പെടുന്നവരുമുണ്ട്. നിയമസഹായം നല്‍കുന്നവർക്കും പൊതുപ്രവർത്തകർക്കും മുന്നിലും ചെറുപ്പക്കാർ ചെന്നുപെടുന്ന മയക്കുമരുന്ന് കേസുകള്‍ കൂടുന്നെന്നാണ് പറയുന്നത്. അപ്രതീക്ഷിതമായി പരിശോധനകളില്‍ പിടിക്കപ്പെടുന്നവരുമുണ്ട്. ഉപയോഗത്തിന് മാത്രമായി പിടിക്കപ്പെടുന്നവർക്ക് വില്‍പ്പനക്കാരുടെയത്ര കടുത്ത ശിക്ഷ ലഭിക്കില്ലെങ്കിലും ഭാവി തുലാസിലാകാൻ ഇതുമാത്രംമതി. നാടുകടത്തുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍. മയക്കുമരുന്നിനെതിരെ അതിശക്തമായ നടപടികളാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടത്തുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *