Posted By saritha Posted On

UAE Eid Al Fitr Holidays: യുഎഇ ഈദുല്‍ ഫിത്ര്‍ അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

UAE Eid Al Fitr Holidays ദുബായ്: യുഎഇയില്‍ ഈദുല്‍ ഫിത്ര്‍ അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്. ചില സർക്കാര്‍ ജീവനക്കാര്‍‍ക്ക് ആറ് ദിവസത്തെ അവധി ലഭിച്ചേക്കാം. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം, ശവ്വാൽ 1 ന് ആരംഭിച്ച് ഹിജ്റ 1446 ശവ്വാൽ 3 ന് അവസാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു. ശവ്വാൽ നാലിന് സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe റമദാൻ 30 ദിവസം പൂർത്തിയാക്കിയാൽ, റമദാൻ 30 (മാർച്ച് 30 ഞായറാഴ്ച) ഈദുൽ ഫിത്ർ അവധി ദിനങ്ങളോടുകൂടെ ഒരു ഔദ്യോഗിക അവധി ദിവസമായിരിക്കും. യുഎഇയിൽ മാർച്ച് 29 ന് ചന്ദ്രദർശനം നടക്കും. റമദാൻ മാസത്തിന്‍റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാൽ 1 നാണ് ഈദ് ആഘോഷിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *