
Beggars Arrested in Sharjah: യുഎഇയിലെ ഈ എമിറേറ്റില്‍ റമദാന്‍റെ ആദ്യപകുതിയിൽ പോലീസ് അറസ്റ്റ് ചെയ്തത് 107 ഭിക്ഷാടകരെ; കണ്ടെടുത്തത്…
Beggars Arrested in Sharjah ഷാർജ: റമദാന്‍ മാസത്തിന്‍റെ ആദ്യ പകുതിയില്‍ ഷാര്‍ജയില്‍ അറസ്റ്റിലായത് 107 ഭിക്ഷാടകര്‍. 87 പുരുഷന്മാരെയും 20 സ്ത്രീകളെയുമാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ നിന്ന് 50,000 ദിർഹവും കണ്ടെടുത്തു. ‘ഭിക്ഷാടനം ഒരു കുറ്റകൃത്യമാണ്, ദാനം ഒരു ഉത്തരവാദിത്തമാണ്’ എന്ന തലക്കെട്ടിലുള്ള ബോധവത്കരണ കാംപെയിനിന്‍റെ ഭാഗമായുള്ള പരിപാടിയിലൂടെ പൊതുജനങ്ങളുടെ സഹതാപം ചൂഷണം ചെയ്യുന്നത് തടയുകയും സംഭാവനകൾ യഥാർഥ ആവശ്യക്കാരിലേയ്ക്ക് തിരിച്ചുവിടുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 901, 80040 എന്നീ ഹോട്ട്‌ലൈൻ നമ്പറുകൾ വഴി യാചകരെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് സ്പെഷ്യൽ ടാസ്‌ക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ ഒമർ അൽ ഗസൽ പൊതുജനങ്ങളെ പ്രശംസിച്ചു. യാചനയുമായി ബന്ധപ്പെട്ട നെഗറ്റീവ് പെരുമാറ്റത്തെ ചെറുക്കുന്നതിൽ സമൂഹം ശക്തമായി നിലകൊണ്ടെന്ന് അൽ ഗസൽ പറഞ്ഞു.
Comments (0)