Hiring Workers Without Permit: യുഎഇയിലെ സന്ദര്‍ശകവിസയില്‍ ജോലി; വര്‍ക്ക് പെര്‍മിറ്റ് ഇല്ലെങ്കില്‍ കടുത്ത നടപടി

Hiring Workers Without Permit അബുദാബി: രാജ്യത്ത് വിസിറ്റ് വിസയിലെത്തി വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിയ്ക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് ഒരു വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. താത്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യാൻ പാടില്ല. വീട്ടുജോലിക്കാർക്കും ഈ നിയമം ബാധകമായിരിക്കും. സന്ദർശകവിസ ഉൾപ്പെടെ വ്യത്യസ്ത വിസയിലുള്ളവരെ ജോലിക്കെടുക്കാൻ തീരുമാനിച്ചാലും വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുൻപ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വർക്ക് പെർമിറ്റിന് അപേക്ഷ നൽകിയെന്നത് നടപടിക്രമം മാത്രമാണെന്നും മന്ത്രാലയം അംഗീകരിച്ച വർക്ക് പെർമിറ്റ് അനുവദിച്ചാൽ മാത്രമേ ജോലി ചെയ്യാൻ ഔദ്യോഗിക അനുമതി ലഭിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരും. തൊഴിൽ പ്രശ്നങ്ങൾ നേരിട്ടാൽ അധികൃതരെ സമീപിക്കാനും സാധിക്കും. സാധുവായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നവർ യുഎഇ തൊഴിൽ നിയമം ലംഘിക്കുന്നവരാണെന്നും മന്ത്രാലയം പറഞ്ഞു. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുമായി (ഐസിപി) സഹകരിച്ച് മന്ത്രാലയം സംയുക്ത പരിശോധന ഊർജിതമാക്കും. നിയമം ലംഘിച്ച് ജോലി നൽകിയാല്‍ തൊഴിലുടമയുടെ ലേബർ ഫയൽ സസ്പെൻഡ് ചെയ്യും. വർക്ക് പെർമിറ്റ് ഇല്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാൽ പുതിയ വർക്ക് പെർമിറ്റ് നിഷേധിക്കുകയും തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group