
Malayali Man Died in UAE: സ്ട്രോക്ക് മൂലം തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി; യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
Malayali Man Died in UAE റാസൽഖൈമ: യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. സ്ട്രോക്ക് മൂലം തലച്ചോറിൽ രക്തസ്രാവമുണ്ടായി റാസൽഖൈമ സഖർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന എടപ്പാൾ വട്ടംകുളം എരുവപ്രക്കുന്ന് സ്വദേശി അത്താണി പറമ്പിൽ രതീഷ് (41) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് രതീഷ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ന് ഷാർജ എയർപോർട്ടിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച സംസ്കരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഈ മാസം 14നാണ് രതീഷിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന് അടിയന്തര ചികിത്സ ലഭ്യമാക്കാൻ അഭ്യർഥിച്ച് പൊന്നാനി എം.പി. ഡോ. അബ്ദുസ്സമദ് സമദാനി ഇന്ത്യൻ എംബസിക്ക് കത്തയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിദഗ്ധ ചികിത്സ നൽകിയിരുന്നു. കഴിഞ്ഞ രണ്ടര വർഷമായി റാസൽഖൈമയിൽ ഒരു ബാർബർ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു രതീഷ്. അത്താണി പറമ്പിൽ വാസു-തങ്ക ദമ്പതികളുടെ മകനാണ്. ഭാര്യ: റിൻസി. മക്കൾ: അമേഗ (13), അമന്യ (6).
Comments (0)