
Motorcyclist Accident; യുഎഇയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
Motorcyclist Accident; യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. ഞായറാഴ്ച പുലർച്ചെ ഫുജൈറയിലെ അൽ മസല്ലത്ത് ബീച്ച് സ്ട്രീറ്റിലായിരുന്നു അപകടം നടന്നത്. ഒരു സ്ത്രീ ഓടിച്ച വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികൻ മരിച്ചത്. സ്വദേശിയായ ഇമാറാത്തി പൗരനാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കേസ് ട്രാഫിക് പ്രോസിക്യൂഷന് അയച്ചിട്ടുണ്ടെന്നും ഫുജൈറ പൊലീസ് അറിയിച്ചു. മൂന്നു പേരുടെ ജീവൻ നഷ്ടമായ അപകടം സംഭവിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും അതുപോലെ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. ദുബായിൽ മാത്രം 158 പേരും അബുദാബിയിൽ മാത്രം 123 പേരുമാണ് വാഹനാപകടങ്ങളിൽ മരിച്ചതെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ മറ്റ് എമിറേറ്റുകളിലെ ഗതാഗത സുരക്ഷയെ കുറിച്ചുള്ള ഡാറ്റയും മന്ത്രാലയം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷം യുഎഇയിലുടനീളം വാഹനാപകടങ്ങൾ മൂലമുണ്ടായ മരണങ്ങളുടെയും പരുക്കുകളുടെയും എണ്ണം യഥാക്രമം 384ഉം 6,032ഉമാണ്. 2024ൽ ആകെ 4,748 പ്രധാന അപകടങ്ങളാണ് രേഖപ്പെടുത്തിയത്. 2023നെ അപേക്ഷിച്ച് 8 ശതമാനം അഥവാ 357 കേസുകൾ കൂടുതലാണിത്.
Comments (0)