യുഎഇ റമദാന്‍ പ്രാർഥനാസമയത്ത് റോഡുകളിൽ വാഹനം നിർത്തിയിടരുത്; മുന്നറിയിപ്പ്

Vehicle Parking on Roads Prayer ദുബായ്: റമദാന്‍ പ്രാർഥനാ സമയങ്ങളിൽ റോഡിൽ വാഹനം നിർത്തി ഗതാഗത തടസപ്പെടുത്തരുതെന്ന് ദുബായ് പോലീസ്. തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയിൽ പങ്കെടുക്കാൻ റോഡിൽ വാഹനം നിർത്തി പോകുന്നതുമൂലം പലയിടങ്ങളിലും ഗതാഗത തടസവും ഗതാഗതകുരുക്കും അനുഭവപ്പെട്ടിരുന്നു. റസിഡൻഷ്യൽ മേഖലകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പാർക്കിങ്ങിലാണ് വാഹനം നിർത്തിയിടേണ്ടതെന്നും ഗതാഗതത്തിന് തടസമാകുന്നവിധം നിർത്തിയ വാഹനങ്ങള്‍ നീക്കം ചെയ്യുമെന്നും സൂചിപ്പിച്ചു. മസ്ജിദുകൾക്ക് സമീപമുള്ള പാർക്കിങ്ങുകളിൽ ദീർഘനേരം വാഹനങ്ങള്‍ നിർത്തിയിടരുതെന്നും പ്രാർഥനയ്ക്ക് എത്തുന്നവരുടെ അവസരം നിഷേധിക്കരുതെന്നും ദുബായ് പോലീസ് ഓർമിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy