Posted By saritha Posted On

UAE Pardons Indian Prisoners: അഞ്ഞൂറിലേറെ ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ; സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കും

UAE Pardons Indian Prisoners അബുദാബി: അഞ്ഞൂറിലേറെ ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കി വെറുതെ വിടാനൊരുങ്ങി യുഎഇ. കഴിഞ്ഞ ഫെബ്രുവരിയില്‍ 1295 തടവുകാര്‍ക്ക് മാപ്പ് നല്‍കാന്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു. ഇതിനോടൊപ്പം പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും 1518 തടവുകാര്‍ക്കും മാപ്പ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ഞൂറോളം ഇന്ത്യക്കാക്ക് മാപ്പ് നല്‍കി വെറുതെ വിടുന്നത്. മാപ്പ് നല്‍കാനുള്ള ഉത്തരവിനൊപ്പം തന്നെ ജയില്‍മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാനും ഉത്തരവിട്ടിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe തടവുകാര്‍ക്കും കുടുംബത്തിനും സാമ്പത്തിക തടസങ്ങളില്ലാതെ പുതിയൊരു ജീവിതം ആരംഭിക്കാന്‍ ഇതുവഴി സാധിക്കും. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാരാണ് യുഎഇ ജയിലുകളില്‍ കഴിയുന്നത്. പലവിധത്തിലുള്ള കേസുകളില്‍പ്പെട്ട് വര്‍ഷങ്ങളായി അഴിക്കുള്ളില്‍ കഴിയുന്ന തടവുകാര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനും കുടുംബത്തെ കാണാനുമുള്ള വഴിയാണ് യുഎഇയുടെ തീരുമാനത്തിലൂടെ ലഭിക്കുന്നത്. തടവുകാരെ വിടാനുള്ള നിയമപരമായ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ദുബായി അറ്റോര്‍ജി ജനറല്‍, ചാന്‍സലര്‍ എസാം ഇസ അല്‍–ഹുമൈദാന്‍ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *