
Most Beautifully Decorated House Ramadan: ‘ഇവിടെയുണ്ട് ആ വീട്’; ഏറെ ആകാംഷയോടെ കാത്തിരുന്ന ആ ആളെ കണ്ടെത്തി !
Most Beautifully Decorated House Ramadan ദുബായ്: ദുബായില്‍ റമദാനില്‍ ഏറ്റവും ഭംഗിയായി അലങ്കരിക്കപ്പെട്ട വീടിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. ദുബായ് റമദാൻ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ദുബായ് എമിറേറ്റിലെ ഏറ്റവും ഭംഗിയായി അലങ്കരിക്കപ്പെട്ട വീടിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. മുഹൈസിനയിലുള്ള അസ്മ അൽ യാസി എന്ന യുവതിയാണ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഒരു ലക്ഷം ദിർഹം ക്യാഷ് പ്രൈസും ഉംറ ടിക്കറ്റുകളുമാണ് അസ്മ അൽ യാസിക്ക് സമ്മാനമായി ലഭിച്ചത്. റമദാൻ ആഘോഷങ്ങളോടനുബന്ധിച്ച് ബ്രാൻഡ് ദുബായും ഫർജാൻ ദുബായും സംയുക്തമായാണ് സ്വന്തം വീടുകൾ അലങ്കരിച്ച് ഭംഗിയാക്കിയത്.
മത്സരം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അസ്മ അൽ യാസി മത്സരത്തിൽ പങ്കാളിയായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അഞ്ച് ദിവസം കൊണ്ടാണ് വീടിന്‍റെ അലങ്കാരപ്പണികൾ മുഴുവനും പൂർത്തിയാക്കിയതെന്നും അവസാന ദിവസത്തിലാണ് മത്സരത്തിനുള്ള അപേക്ഷ സമർപ്പിച്ചതെന്നും അസ്മ പറഞ്ഞു. ആറ് മീറ്ററോളം നീളമുള്ള ചന്ദ്രക്കല സ്ഥാപിച്ചിരിക്കുന്നതാണ് അലങ്കാരത്തിൽ ഏറ്റവും ആകർഷണീയമായത്. വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പരമ്പരാഗതമായ പീരങ്കിയും അലങ്കാരങ്ങൾക്ക് പ്രത്യേകമായ മാറ്റ് കൂട്ടുന്നവയാണ്. ബ്രാൻഡ് ദുബായ്, ഫർജാൻ ദുബായ് എന്നീ ഹാഷ്ടാഗുകൾ ലൈറ്റുകൾ ഉപയോഗിച്ചത് വേറിട്ടുനിന്നു.
Comments (0)