Pregnant Woman Suicide കോട്ടയം: എട്ടുമാസം പ്രായമായ ഗര്‍ഭിണി തൂങ്ങിമരിച്ച നിലയില്‍. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്‍റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിന് ശേഷമാണ് അമിത ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe തുടർന്ന്, എൽസമ്മ അഖിലിനെ ഫോണിൽ വിളിച്ചു. അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് അമിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാലരവർഷം മുൻപായിരുന്നു വിവാഹം. രണ്ട് മക്കളുണ്ട്. സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന അമിത ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ അഖിലും അമിതയും വഴക്കുണ്ടാക്കിയിരുന്നെന്നും രാത്രി അഖിൽ പുറത്തുപോയതിനു പിന്നാലെയാണു മകൾ ജീവനൊടുക്കിയതെന്നും അമിതയുടെ മാതാപിതാക്കളായ സണ്ണിയും എല്‍സമ്മയും പറഞ്ഞു. മകളുടെ മരണത്തിൽ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.
Home
kerala
Pregnant Woman Suicide: ‘കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന് അമ്മയെ വിളിച്ചുപറഞ്ഞു’; ഭര്‍തൃഗൃഹത്തില്‍ എട്ടുമാസം പ്രായമായ ഗര്‍ഭിണി തൂങ്ങിമരിച്ച നിലയില്‍