Malayali Accident Death അല്‍ ഐയ്ന്‍: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. പെരുന്നാള്‍ ആഘോഷിക്കാൻ അല്‍ ഐയ്നിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം. വെള്ളിമാട്കുന്ന് പി.കെ. നസീറിന്‍റെ ഭാര്യ സജിന ബാനുവാണ് (54) മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ് റോഡില്‍ മറിയുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം അല്‍ ഐയ്ൻ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: ഡോ.ജാവേദ് നാസ്, ജർവ്വീസ് നാസ് നസീർ. മരുമകള്‍: ഡോ.ആമിന ഷഹ്‌ല.
Home
kerala
Malayali Accident Death: യുഎഇയില്‍ പെരുന്നാള്‍ ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; മലയാളിക്ക് ദാരുണാന്ത്യം