Malayali Expat Died അബുദാബി: പെരുന്നാൾ അവധിക്ക് പോയി മടങ്ങും വഴി കാർ മറിഞ്ഞ് മലയാളിയായ 53 കാരിക്ക് ദാരുണാന്ത്യം. വയനാട് സ്വദേശിനി സജ്‌നയാണ് മരിച്ചത്. അൽഐനിൽ നിന്ന് അജ്മാനിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം 30 വർഷത്തിലേറേയായി അജ്മാനിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഇവരുടെ മൂത്തമകൻ ഇന്ത്യയിൽ ഡോക്ടറാണ്, അപകടം നടക്കുമ്പോൾ ഇളയ മകൻ കാറിലുണ്ടായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഒരേ കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടുന്ന സംഘം തിങ്കളാഴ്ച അൽഐനിലെ ഫാംഹൗസിൽ ഒരു ദിവസത്തെ താമസത്തിനായി എത്തിയിരുന്നു. ഫാമിലെ ആഘോഷത്തിന് ശേഷം, സംഘം അജ്മാനിലെ വീട്ടിലേക്ക് പുറപ്പെട്ടു, പക്ഷേ ഉടൻ തന്നെ ദുരന്തം സംഭവിക്കുകയായിരുന്നു.
Home
news
Malayali Expat Died: യുഎഇ: ഈദ് അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു