Kannur Parassinikadavu MDMA Arrest: പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി, പെരുന്നാള്‍ ആഘോഷിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

Kannur Parassinikadavu MDMA Arrest കണ്ണൂർ: പറശ്ശിനിക്കടവില്‍ ലഹരി ഉപയോഗത്തിനായി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ലോഡ്ജിലെത്തിയതെന്ന് എക്സൈസ്. യുവതി യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എക്സൈസ് നടത്തിയ റെയ്ഡിൽ നാല് പേരാണ് ഇന്നലെ പിടിയിലായത്. മട്ടന്നൂർ സ്വദേശി ഷംനാദ്, വളപട്ടണം സ്വദേശി ജെംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശി ജസീന എന്നിവരാണ് ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ വലയിലായത്. പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവതികൾ വീട്ടുകാരെ തന്ത്രപൂർവ്വം പറ്റിക്കുകയായിരുന്നെന്ന് എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വീട്ടിൽ നിന്ന് വിളിക്കുമ്പോഴെല്ലാം ഫോൺ പരസ്പരം കൈമാറി റഫീനയും ജസീനയും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവർ കബളിപ്പിക്കുകയായിരുന്നെന്ന് വീട്ടുകാരും അറിയുന്നത്. പിടിയിലായ യുവാക്കളിൽ ഒരാൾ പ്രവാസിയും മറ്റൊരാൾ നിർമാണമേഖലയിൽ തൊഴിലെടുക്കുന്നയാളുമാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെടുന്നത്. പിടിയിലായ റഫീന മോഡലിങ് രംഗത്തുമുണ്ട്. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കാനുളള ട്യൂബുകളും മറ്റും എക്സൈസ് പിടിച്ചെടുത്തു. ലഹരിസംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group