Advertisment

UAE Man Murders Two Wives: യുഎഇ: രണ്ട് കെട്ടി, രണ്ട് ഭാര്യമാരെയും കൊലപ്പെടുത്തി, ഒടുവില്‍ കോടതിയില്‍…

Advertisment

UAE Man Murders Two Wives റാസ് അല്‍ ഖൈമ: രണ്ട് വിവാഹം കഴിച്ച 40കാരനായ കൊമോറിയന്‍ പൗരന്‍ രണ്ട് ഭാര്യമാരെയും കൊലപ്പെടുത്തി. ഗര്‍ഭിണിയായ ആദ്യഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ രണ്ടാമത്തെ ഭാര്യയെയും കൊലപ്പെടുത്തി. റാസൽ ഖൈമ പീനൽ ആൻഡ് കറക്ഷണൽ ഫെസിലിറ്റികളിൽ നിന്നുള്ള രേഖകൾ അനുസരിച്ച്, ആദ്യത്തെ കൊലപാതകം 2010 ലാണ് നടന്നത്. ആദ്യ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഭാര്യയുടെ കുടുംബവുമായി രക്തപ്പണ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി വധശിക്ഷയില്‍നിന്ന് ഒഴിവാകുകയായിരുന്നു. രണ്ടാമത്തേത് വർഷങ്ങൾക്ക് ശേഷം നടന്നു. അവര്‍ മാപ്പ് നല്‍കിയതോടെ, അഞ്ച് വർഷത്തെ തടവിന് ശേഷം അയാളെ വിട്ടയച്ചു. മോചിതനായ ശേഷം ഇയാള്‍ വീണ്ടും വിവാഹം കഴിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe രണ്ടാമത് മറ്റൊരു അറബ് രാജ്യത്ത് നിന്നുള്ള ഒരു സ്ത്രീയെയാണ് വിവാഹം കഴിച്ചത്. അവർക്ക് ഒരു മകൾ ജനിച്ചു. പിന്നീട്, ഇരുവര്‍ക്കുമിടയില്‍ വഴക്കുകളുണ്ടായി. മകൾക്ക് ഏഴ് വയസായപ്പോഴേക്കും അയാളുടെ ഭാര്യ മറ്റൊരാളുമായി അവിഹിത ബന്ധം ആരംഭിച്ചിരുന്നു. ഇവര്‍ക്കിടയില്‍ പ്രശ്നം രൂക്ഷമായതോടെ മകളുടെ മുന്നില്‍ വെച്ച് ഇയാള്‍ ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഭാര്യയുടെ കുടുംബവുമായി ഒരു കരാറിൽ ഏർപ്പെട്ടു. മാനസികരോഗം ചൂണ്ടിക്കാട്ടി ഇയാളുടെ അഭിഭാഷകൻ പിന്നീട് വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകി. പിന്നാലെ, അദ്ദേഹത്തെ എമിറേറ്റ്‌സിലെ ഒരു മാനസികരോഗാശുപത്രിയിലേക്ക് മാറ്റി.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group