
Boy Drowned To Died: യുഎഇയില്‍ രണ്ട് വയസുകാരന്‍ വെള്ളം നിറച്ച ബക്കറ്റില്‍ മുങ്ങി മരിച്ചു
Boy Drowned To Died റാസല്‍ഖൈമ: രണ്ട് വയസുകാരന്‍ വെള്ളം നിറച്ച ബക്കറ്റില്‍ മുങ്ങി മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പഴയ റാസൽഖൈമയിലെ സിദ്രൂഹ് പരിസരത്തുള്ള കുടുംബവീട്ടിലാണ് കുട്ടി ബക്കറ്റിൽ മുങ്ങി മരിച്ചത്. പാകിസ്ഥാൻ പൗരനും നാല് സഹോദരങ്ങളിൽ ഇളയവനുമായ അബ്ദുള്ള മുഹമ്മദ് മുഹമ്മദ് അലിയാണ് മരിച്ചത്. കുട്ടിയെ റാസൽഖൈമയിലെ സഖർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe അബ്ദുള്ള അടുക്കളയിലേക്ക് ഒളിച്ചുകയറിയപ്പോഴാണ് സംഭവം. വെള്ളം നിറച്ച് കിടന്ന ബക്കറ്റില്‍ ശ്രദ്ധിക്കാതെ വീണ് മുങ്ങിമരണം സംഭവിക്കുകയായിരുന്നു. അധികം വൈകുന്നതുവരെ ആരും അത് ശ്രദ്ധിച്ചില്ല. ആ സമയത്ത്, വെള്ളിയാഴ്ച പ്രാർഥനയ്ക്ക് അച്ഛൻ പുറത്തായിരുന്നു. ഭാര്യ വസ്ത്രങ്ങൾ കഴുകാൻ ഉപയോഗിച്ചതിന് ശേഷം സാധാരണയായി ബക്കറ്റ് മൂടാറുണ്ടായിരുന്നു, എന്നാല്‍, സംഭവദിവസം ബക്കറ്റ് മൂടിയിരുന്നില്ല.
Comments (0)