Advertisment

ലതയ്ക്ക് കണ്ണീരില്ലാതെ വീട്ടിലേയ്ക്ക് മടങ്ങാം, യുഎഇ പ്രവാസി മുഴുവന്‍ പണവും അടച്ച് വീടിന്‍റെ പ്രമാണം എടുത്ത് നല്‍കി

Advertisment

Dubai Malayali Expat Paid Latha Debt സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ് തിരുവനന്തപുരം കോളിയൂർ സ്വദേശിയായ ആശാ വര്‍ക്കര്‍ ലത. സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കിടയിലും ലതയ്ക്ക് സന്തോഷിക്കാം. ജപ്തി ഭീഷണിയുടെ നിഴലില്‍ കഴിയുന്ന ലതയുടെ വീടിന്‍റെ കടബാധ്യത മുഴുവന്‍ തീര്‍ത്ത് വീടിന്‍റെ രേഖകള്‍ ലതയുടെ കൈകളിലെത്തി. ലതയുടെ ദുരിതജീവിതം മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ദുബായ് പ്രവാസിയായ മലയാളി മുഴുവന്‍ കടബാധ്യതയും തീര്‍ത്തത്. ആകെയുളള സമ്പാദ്യമായ കുഞ്ഞുവീട്ടിൽ നിന്ന് പടിയിറങ്ങാൻ തീരുമാനിച്ചതാണ് ലതയും ഉണ്ണിയും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ജപ്തി ഭീഷണിയുടെ വക്കില്‍ നിന്ന് ലതയുടെ കടബാധ്യത മുഴുവന്‍ തീര്‍ക്കുന്നത് മറ്റാരും അറിയരുതെന്ന കർക്കശം പ്രവാസിയായ ആ നല്ല മനസിന് ഉണ്ടായിരുന്നു. കേരള ബാങ്കിന്റെ പൂങ്കുളം ശാഖയിലാണ് ലതയുടെ വീടിന്‍റെ പ്രമാണം പണയത്തിലിരുന്നത്. 17 വര്‍ഷമായി ആശ വര്‍ക്കറായ ലത കടബാധ്യതയും പട്ടിണിയുമായി ജീവിതം തള്ളിനീക്കുന്നതിനിടെയാണ് ഇരുട്ടടിയായി ജപ്തി ഭീഷണി കൂടെ വന്നത്. വീട് വിറ്റ് കടം വീട്ടാൻ ഇരിക്കുന്ന വേളയിലാണ് ആശാ സമരപ്പന്തലിൽ നിന്ന് ഇങ്ങനെയൊരു അപ്രതീക്ഷിത കണ്ടുമുട്ടൽ ജീവിതം തിരികെ നൽകിയതെന്ന് ലതയുടെ ഭർത്താവ് പറഞ്ഞു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group