Flight To UAE Emergency Landing മസ്കത്ത്: ദുബായിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി. മധുരയില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനമാണ് മസ്കത്തില്‍ ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കുകയായിരുന്നു. ഇതോടെ, യാത്രക്കാര്‍ മസ്കത്ത് വിമാനത്താവളത്തില്‍ കുടുങ്ങി. തിങ്കളാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് മധുരയില്‍ നിന്ന് പുറപ്പെട്ട വിമാനം, മൂന്നരയോടെ മസ്കത്ത് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും തുടര്‍ യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടെന്നും യാത്രക്കാര്‍ ആരോപിച്ചു. മസ്‌കത്തിൽ നിന്ന് സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ ലഭ്യമല്ലാത്തതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Home
news
Flight To UAE Emergency Landing: യുഎഇയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി, യാത്രക്കാര്‍ കുടുങ്ങി