
RBI Cuts Repo Rates: വായ്പാ നിരക്കുകള്‍ കുറച്ചു, ഈ വക ലോണ്‍ എടുത്തവര്‍ക്ക് ആശ്വാസം
RBI Cuts Repo Rates ന്യൂഡല്‍ഹി: വായ്പ എടുത്തവര്‍ക്ക് ആശ്വാസം. തുടര്‍ച്ചയായ രണ്ടാം തവണയും റീപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കാല്‍ ശതമാനം കുറച്ചു. ഇന്ന് പ്രഖ്യാപിച്ച പണനയത്തിലാണ് റീപ്പോ നിരക്ക് ആറുശതമാനമാക്കിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പ നിരക്കുകള്‍ വീണ്ടും കുറയും. വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. വിലക്കയറ്റഭീഷണി ഒഴിഞ്ഞുതുടങ്ങിയ സാഹചര്യത്തിലാണ് സാമ്പത്തികവളർച്ചയ്ക്ക് ഉത്തേജനമേകാൻ പലിശനിരക്ക് കുറച്ചതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ട്രംപിന്‍റെ തിരിച്ചടിത്തീരുവ ഉള്‍പ്പടെ ആഗോളതലത്തില്‍ ഉയരുന്ന നികുതി ഭീഷണികളെ മറികടക്കാന്‍ ഈ മാറ്റം അനിവാര്യമാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അഞ്ച് വർഷത്തിനിടെ ആദ്യമായി അടിസ്ഥാന പലിശനിരക്ക് റിസർവ് ബാങ്ക് പണനയസമിതി കാല്‍ ശതമാനം കുറച്ചത്. ഇതോടെ പുതിയ നിരക്ക് 6.25% ആയി. പിന്നാലെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയും കുറഞ്ഞു. സ്ഥിരനിക്ഷേപ പലിശയും ആനുപാതികമായി കുറഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയും റീപ്പോ നിരക്ക് കുറച്ചതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ .75 ശതമാനം വരെ റീപ്പോ നിരക്ക് കുറച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. 2020 മേയിൽ കൊവിഡ് കാലത്താണ് ഇതിനുമുൻപ് പലിശ കുറച്ചത്. കൊവിഡിനുശേഷം പണപ്പെരുപ്പം കൂടിയതോടെ ഘട്ടംഘട്ടമായി പലിശനിരക്ക് ഉയർത്തുകയും ചെയ്തിരുന്നു.
Comments (0)