Trump Threat To Iran: ‘ഇറാനെതിരെ സൈനിക ശക്തി പ്രയോഗിക്കും, യുദ്ധത്തെ ഇസ്രയേല്‍ നയിക്കും’; പുതിയ ഭീഷണിയുമായി ട്രംപ്

Trump Threat To Iran ന്യൂയോര്‍ക്ക്: ഇറാന് പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ആണവ പദ്ധതി അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക ശക്തി പ്രയോഗിക്കുമെന്ന് ട്രംപ് ഭീഷണി ഉയര്‍ത്തി. യുദ്ധത്തെ ഇസ്രായേൽ നയിക്കുമെന്നും ട്രംപ് പറഞ്ഞു. ഒമാനില്‍ വെച്ച് യുഎസിന്റെയും ഇറാന്റെയും ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വാരാന്ത്യ ചർച്ചകൾക്ക് മുന്നോടിയായാണ് ട്രംപിന്റെ ഇറാനെതിരെയുള്ള പുതിയ ഭീഷണി. നേരത്തെ ഇറാനുമായി നേരിട്ട് തന്നെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ആണവായുധ പദ്ധതി ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുമെന്നും എന്നാല്‍ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാന്‍ അപകടത്തിലാകുമെന്നും നേരത്തെയും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ‘സൈനിക നപടിയാണെങ്കിൽ അതിനും തയ്യാർ. ഇസ്രായേൽ അതിൽ വലിയ പങ്കുവഹിക്കുമെന്ന് വ്യക്തമാണ്. അവരായിരിക്കും അതിന്റെ നേതൃത്വം. ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് ഞങ്ങൾ ചെയ്യും’- ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാനുമായി ഒത്തുതീർപ്പിലെത്താനുള്ള ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. എന്നാല്‍, യുഎസിന്റെ പുതിയ പ്രഖ്യാപനത്തോട് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group